ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/അതിജീവനത്തിൻ്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻ്റെ നാൾവഴികൾ

നമ്മുടെ കേരളം വളരെയധികം മനോഹരമാണ്. അതു കൊണ്ടു തന്നെ ഇവിടം ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്.ഈ സൗന്ദര്യത്തിന്‌ വെല്ലുവിളികളായി ഒരോ വർഷവും ഒരോ പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കുന്നു.

2018-ൽ ഭീതി പടർത്തിയ നിപ വൈറസിനെതിരെ വളരെ മനോഹരമായി നമ്മൾ പോരാടി .അതിൽ വിജയിക്കുകയും ചെയ്തു. പിന്നീട് വന്ന പ്രളയത്തെയും നമ്മൾ അതിജീവിച്ചു.അന്നത്തെ സ്റ്റാറുകളായിരുന്നു മുക്കുവൻ മാർ.ഇത്രയൊക്കെ ആപത്തുകൾ വന്നിട്ടും മലയാള ജനത തളർന്നില്ല.2020-ലെ കൊറോണയെയും നമ്മൾ തോൽപിക്കും എന്ന് കാണിച്ചു കൊടുക്കുകയാണ് നമ്മളിപ്പോൾ.

ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോവിഡ് 19 എന്ന കൊറോണ വൈറസ് പല രാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ജീവിതത്തിൽ എന്തു തന്നെ സംഭവിച്ചാലും അതിനെ എങ്ങനെ ഉൾകൊള്ളുന്നു എന്നത് പ്രധാനമാണ്. കോ വിഡ്- 19 കേരളത്തിൽ പിടിമുറുക്കിയിട്ട് ഏകദേശം രണ്ടര മാസത്തോളമായി.ഈ കാലമത്രയും നമ്മുടെ സൂപ്പർ ഹീറോ കളായ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തിനായി ഉണർന്ന് പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇവരോട് സഹകരിച്ച് നമ്മളും. ഒരു ആവശ്യമുദിച്ചാൽ കേരളീയർ ഒറ്റക്കെട്ടാണെന്ന് നമ്മൾ വീണ്ടുംതെളിയിച്ചു.

ഈ കൊറോണയെയും പിടിച്ചുകെട്ടും എന്ന ഉറച്ച വിശ്വാസം നമ്മുക്കുണ്ട്. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. നിപയും പ്രളയവും ഒരുമിച്ചു വന്നപ്പോൾ തളരാത്ത നമ്മളെ കൊറോണ തോൽപ്പിക്കുമെന്ന് വെറുമൊരു സ്വപ്നം മാത്രം. കേരള ജനതയുടെ ആയുധം; വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസവും, മാനവികതയുമാണ്. ഇത്രയും പോരെ കൊറോണയെ തോൽപ്പിക്കാൻ?.........


ആൻസനാ മോൾ അജി
8 A ജി.എച്ച്.എസ്.പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം