ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/ഭയം വേണ്ട, കരുതൽ മതി
ഭയം വേണ്ട കരുതൽ മതി കൊറോണ എന്ന മഹാമാരി ലോകത്ത് പടർന്ന് പിടിച്ചത് ഞങ്ങളുടെ പരീക്ഷ തുടങ്ങിയ നാളുകളിലായിരുന്നു. അതിനെ തുടർന്ന് ജനതകർഫ്യൂ പ്രഖ്യാപിച്ചു. ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ സംഹാരതാണ്ഡവമാടി. നമ്മുടെ രാജ്യത്തും രോഗം പടർന്നു. കുറെ പേർ മരിച്ചു. അതിലധികം ആളുകൾ ഐസൊലേഷൻ വാർഡിലും വീടുകളിൽ നിരീക്ഷണത്തിലും. ഈ രോഗം സാധാരണയായി സമ്പർക്കത്തിലൂടെയാണ് പകരുന്നത്. നമ്മൾ ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. സാമൂഹികഅകലം പാലിക്കണം. എന്തുകൊണ്ടായിരിക്കും ഇത്തരം രോഗങ്ങൾ നമ്മെ തേടിയെത്തുന്നത്. വ്യക്തി ശുചിത്വമില്ലാത്തതും പരിസരശുചിത്വമില്ലാത്തതുമായിരിക്കില്ലേ കാരണങ്ങൾ? നമ്മുടെ പ്രവൃത്തികൾ കാരണം വരും തലമുറ കഷ്ടപ്പെടാൻ പാടില്ല. ഭയം വേണ്ട നമുക്ക് കരുതിയിരിക്കാം.
|