ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ബോധവല്കരണ ക്ലാസ്
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 12ന് ലിംഗനീതിയും സാമൂഹിക ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്കരണ ക്ലാസ് നടത്തി. ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. സായ്ജിത്ത് എൻ.എസ് ആയിരുന്നു ക്ലാസ് നയിച്ചത്. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികളാണ് ഈ പദ്ധതിയിൽ പങ്കെടുക്കുന്നത്. സ്കൂൾ ഹെഡ് മിസ്ട്രസ് ലത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് ശ്രീ ബിനോയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
