അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടി
പകരുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകന്നിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴുവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരു ഓർമകാലമായ് മാറീടും
പൊരുതീടാം നമുക്ക് പൊരുതീടാം
കൊറോണക്കെതിരെ പൊരുതീടാം
വ്യക്തി ശുചിത്വം പാലിക്കാം
വൃത്തിയായി ഇരുന്നീടാം
നിയമങ്ങൾ പാലിക്കുക നാം
കൊറോണയെ തുരത്തീടുക നാം