ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം/പ്രാദേശിക പദങ്ങളും അർത്ഥവും
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രാദേശിക പദങ്ങളും അർത്ഥവും
ഒരോ പ്രദേശത്തിന്റെ ഭാഷാശൈലിയിലും തനതായ ഒരു അടയാളം ഉണ്ടായിരിക്കും. ചിറ്റൂരിലെ ജനങ്ങൾക്കും തങ്ങളുടേതായ ഒരു പ്രാദേശികഭാഷ ഉണ്ട്. ചിറ്റൂരിലും ഉൾപ്രദേശങ്ങളും പ്രദേശിക ഭാഷകളുടെ കൂടുതൽ പ്രയോഗങ്ങൾ നമുക്ക് കാണാൻ സാധിക്കും.
- മൂച്ചിമരം = മാവ്
- വന്നർക്ക്ണു = വന്നിരിക്കുന്നു
- കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
- കണ്ടം = നെൽക്കൃഷി ചെയ്യുന്ന സ്ഥലം
- മരിപ്പ് = മരണം
- കൂളൻ = പോത്ത്
- കന്ന് = പശു
- പെരപ്പുറം = മേൽക്കൂര
- കളയുക = വലിച്ചെറിയുക
- മാന്തി = ചൊറിയുക
- കള =പാഴ്ചെടികൾ
- തൊകിർത്ത് = തോർത്ത് മുണ്ട്
- മണ്ട = തല
- മോന്തുക = കുടിയ്ക്കുക
- കാട്ടുക = കാണിയ്ക്കുക
- കൂട്ടം കൂടുക = സംസാരിക്കുക
- മുടുക്കുക = ഓടിക്കുക
- അകിറുക = കരയുക
- തൊള്ള = നിലവിളി
- കണ്ണുകടി = അസൂയ
- മോന്തി = സന്ധ്യ
- വെള്ളച്ചോറ് = പഴങ്കഞ്ഞി
- കളയുക = വലിച്ചെറിയുക
- ചൊള്ള = കൊതുക്
- കയ്ക്കോട്ട് = തൂമ്പ
- കൊടുവാൾ = മടാള്
- പഴബജജി = പഴംപൊരി
- നങ്ങ = ഞങ്ങൾ
- നിങ്ങ = നിങ്ങൾ
- ചറക്കനെ = പെട്ടെന്ന്
- എക്കി = എനിക്ക്
- നിക്കി = നിനക്ക്
- കൊരക്കുക = ചുമയ്ക്കുക
- പെലച്ചയ്ക്ക് = രാവിലെ
- അയർക്കുക = തൊടി വൃത്തിയാക്കുക
- അച്ചി = കുടുംബനാഥ
- ചൊകക്കനെ = ചുവന്നു തുടുത്ത
- വെക്കം വെക്കം = വേഗം വേഗം
- വെട്ട- വെളിച്ചം
- കെളപണി - വരമ്പ് കിളയ്ക്കുക
- ചേരുമ്പഴം = കശുമാങ്ങ
- മീറ് = ഉറുമ്പ്
- കോലായ = വരാന്ത
- ചെത്തം = ശബ്ദം
- പരിയമ്പറം = പിന്നാമ്പുറം
- ചാളപ്പെര = ഓല മേഞ്ഞ വീട്
- പാക്കെടുക = നഷ്ടപ്പെട്ടുക
- മുതുക് = പുറം
- മൊകം = മുഖം
- മൊകിറ് = മുഖം
- ബെല്ലം = ശർക്കര
- വേജാറ് = വെപ്രാളം
- വീത്തുക = ഒഴിക്കുക
- തൊങ്ങനെ = നിറയെ
- മക്കാറാക്കുക = കളിയാക്കുക
- കയിൽ = കരണ്ടി
- മൂഞ്ചി = മുഖം
- തടുക്ക = ഓലപ്പായ
- കുരുവട്ടി = ഓലകൊണ്ടുള്ള ചെറിയ പാത്രം
- ചെണ്ട പെണങ്ങുക = തമ്മിൽ കലഹിക്കുക
- പൊറവട്ട് = മരത്തിൻെറ പുറംപാളി
- കുറ്റിയറ്റ് പോവുക = നശിച്ച് പോവുക
- തലമാറ് = തലമുടി
- പപ്പാളി = പപ്പായ
- ഓമക്കായ = പപ്പായ
- ചേറ് = ചെളി
- മുച്ചകിരി = കാമ്പില്ലാത്ത തേങ്ങ
- കാച്ചുക = ചൂടാക്കുക, തിളപ്പിക്കുക
- കെണർ = കിണർ
- തെങ്ങുംപട്ട = തെങ്ങോല
- പൊലംകെട്ട = ബുദ്ധിയില്ലാത്ത
- കൊച്ചാട = തെങ്ങിൻ പൂക്കുലയുടെ പുറമേയുള്ള പാളി
- തമ്പാട്ടി = ചിക്കൻ പോക്സ്
- കാച്ചല് = പനി
- മണ്ടകായുക = തല പുകയുക
- ചകട = കപ്പി
- ചപ്പ = നിലംതുടക്കുന്ന തുണി
- കൊട്ടിൽ = കൃഷി സാധനങ്ങൾ വയ്ക്കുന്ന സ്ഥലം
- കുണ്ട് കോൽ = കുഴിയുള്ള ചിരട്ട കയിൽ
- ഈള് = ഈർക്കിൽ കൊണ്ടുള്ള ചൂല്