ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സോഷ്യൽ ക്ലബ്

എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ് സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഞങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ദിനാചരണങ്ങൾ, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇവയിൽ പെടുന്നതാണ്.

ലക്ഷ്യം

  • കുരുന്നു കുട്ടികളുടെ പരിസരബോധം, പ്രകൃതിയോടുള്ള അടുപ്പം,പ്രകൃതി സ്നേഹം എന്നിവ വളർത്തുന്നു.
  • പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.
  • പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.
  • ഞങ്ങളുടെ സോഷ്യൽ ക്ലബ്, സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്.
  • കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു.

പ്രവർത്തനങ്ങൾ

  • ഫീൽഡ് ട്രിപ്പ്
  • പഠനയാത്ര
  • അഭിമുഖങ്ങൾ
  • സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്