ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്/ശാസ്ത്രകൗതുകം

ശാസ്ത്രകൗതുകം

 
 

ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ സ്വാമിനാഥൻ ശാസ്ത്രകൗതുകം എന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്തു. വളരെ നല്ല ഒരു പരിപാടിയായിരുന്നു. ശാസ്ത്ര പരീക്ഷണങ്ങളെ കുട്ടികൾ നേരിട്ട് രക്ഷകർത്താക്കളുടെ മുമ്പിൽവെച്ച് ചെയ്തു. ഓരോ പരീക്ഷണത്തിന്റെ പേരും, ഉദ്ദേശ്യവും, ആവശ്യമായ സാധനങ്ങളും, ചെയ്യേണ്ട വിധവും കുട്ടികൾ തന്നെ രക്ഷിതാക്കൾക്ക് മുന്നിൽ വെച്ച് അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി. വളരെ ചെറുപ്പത്തിൽ തന്നെ ശാസ്ത്ര പരീക്ഷണങ്ങളിൽ കുട്ടികൾ തൽപ്പരരായത് രക്ഷിതാക്കൾക്ക് വളരെ സന്തോഷമായി. കുട്ടികൾ അവരുടെ ഭാഷയിൽ ലളിതമായി ഓരോ കാര്യവും കൃത്യമായി അവതരിപ്പിച്ചു. ഉപരിപഠനത്തിലും ശാസ്ത്ര പഠനം ഉത്സാഹഭരിതമാക്കുവാൻ ഇത് കുട്ടികളെ സഹായിക്കും. നമ്മുടെ കുരുന്നുകളുടെ കുട്ടി പരീക്ഷണങ്ങൾ എന്ന പതിപ്പും പ്രകാശനം ചെയ്തു. നമ്മെ ചുറ്റിലുമുള്ള ശാസ്ത്ര സത്യങ്ങളെ പരീക്ഷിച്ച് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഞങ്ങൾ സ്കൂളിൽ കുട്ടി പരീക്ഷണങ്ങൾ എന്ന പ്രവർത്തനം തുടങ്ങിയത്. അസംബ്ലിയിൽ 50 ദിവസങ്ങളിലായി 50 ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഞങ്ങളെല്ലാവരും ശാസ്ത്ര ലോകത്തെ കടന്നുചെന്നു. അത് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു.