ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/വിദ്യാരംഗം/അഭിനയകൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

അഭിനയകൂട്ടം

ജി.വി.എൽ.പി സ്കൂളിലെ അഭിനയം എന്ന കലയിൽ കഴിവ് പ്രകടിപ്പിച്ച വിദ്യാർത്ഥികളെ കോർത്തിണക്കിക്കൊണ്ടാണ് അഭിനയ കൂട്ടം ഉണ്ടാക്കിയത്. ഈ കൂട്ടത്തിലെ ഉദ്ഘാടനം നിർവഹിച്ചത് വിദ്യാലയത്തിലെ അഭിനയ റാണി എന്നറിയപ്പെടുന്ന അദ്ധ്യാപിക സുപ്രഭയാണ്. ഉദ്ഘാടന ചടങ്ങിൽ തന്നെ അദ്ധ്യാപിക ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് കുട്ടികളെ വളരെയേറെ ആകർഷഭരിതരാക്കി. ഏതൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും പൂർണ്ണമായും ഉൾക്കൊണ്ട് കൊണ്ട് ആ കഥാപാത്രമായി മാറണമെന്ന് അദ്ധ്യാപിക കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് മികച്ച അഭിനേതാക്കളുടെ അഭിനയ രംഗങ്ങൾ ഐസിടി സാധ്യതയോടെ കുട്ടികൾക്ക് കാണിച്ചു. അഭിനയകലയുടെ മുഖ്യ ഘടകം എന്നത് ഭാവം ഉൾക്കൊള്ളുക എന്നതാണെന്ന് സുപ്രഭ പറഞ്ഞു. തുടർന്ന് കുട്ടികളെ ഗ്രൂപ്പ് ആക്കി ഓരോ ഗ്രൂപ്പിനും ചെറിയ വിഷയങ്ങൾ നൽകി അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. വളരെ അപ്രതീക്ഷിത അനുഭവമാണ് കുട്ടികൾ നൽകിയത്. വളരെ നല്ലരീതിയിൽ അഭിനയിച്ചു കാണിച്ച് അവരുടെ കഴിവുകൾ ഓരോരുത്തരും പ്രകടിപ്പിച്ചു. മികച്ച രീതിയിൽ പ്രകടനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്താനും, പ്രശംസിക്കാനും ഉള്ള ഒരു വേദി കൂടിയായിരുന്നു അഭിനയകൂട്ടം. ഓരോ കഥാപാത്രത്തെയും സമർപ്പണബോധത്തോടുകൂടി ഏറ്റെടുക്കുന്ന വർക്ക് മാത്രമേ നല്ല അഭിനേതാവും അഭിനേത്രിയും ആവാൻ കഴിയുകയുള്ളൂ എന്ന് അദ്ധ്യാപിക പറഞ്ഞു.