ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ അതിജീവിക്കും നമ്മൾ കോവിഡിനേയും .

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നമ്മൾ കോവിഡിനേയും .

 
ഒരു പാട് രോഗങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്ന നാടാണ് നമ്മുടെ കേരളം.എന്നാൽ ഇന്ന് ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. അമേരിക്കയിലും സ്പെയിനിലുമൊക്കെ ദിവസവും എത്രയോ പേർ മരിച്ചു വീഴുന്നു. കോ വിഡ് വ്യാപനത്തിന്റെ തുടക്കമായ ചൈനയിലും മണ്ണടിഞ്ഞത് എത്ര പേരാണ് !
കോ വിഡ് വ്യാപനം തടയാൻ പല രാജ്യങ്ങളിലും ലോക്ക് ഡൗൺ നീട്ടുകയാണ്. ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗ പ്രതിസന്ധിയെ നേരിടാൻ ഇത് അനിവാര്യമാണ്. അതീവ ജാഗ്രതയുടെ അടുത്ത ഘട്ടത്തെ പൂർണ്ണമായി ഉൾകൊള്ളുന്നതിൽ ആരിൽ നിന്നും പാളിച്ചകൾ ഉണ്ടാവരുത്. കേരളത്തിൽ രോഗമുക്തി നേടിയവരുടെ എണ്ണം വർദ്ധിക്കുന്നുവെങ്കിൽ ഇപ്പോഴും രാജ്യത്ത് ഓരോ നാളും രോഗബാധിതരുടെ എണ്ണം കൂടുക തന്നെയാണെന്നത് നാം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ്. സർവ്വ സജ്ജമായി രോഗത്തിനെതിരെ നാം പോരാടുമ്പോൾ ലോക്ക് ഡൗൺ നീട്ടുന്നത് ഉചിതമായ ഒരു തീരുമാനം തന്നെയാണെന്നതിൽ സംശയമില്ല.
       ഇന്ത്യയിൽ തന്നെ കോവിഡ് സ്ഥീരീകരിച്ച് പിന്നീട് രോഗമുക്തി നേടിയ ആലപ്പുഴ സ്വദേശിനി നമുക്കു കരുത്തു പകരുന്നു. കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെ കോ വിഡ് മാറിയ കാസർകോഡ് കുമ്പളയിലെ ദമ്പതികൾക്ക് ആശുപത്രിയിൽ കുഞ്ഞു പിറന്ന അതിജീവനത്തിന്റെ അതിസുന്ദരകഥ നാം കേട്ടു .
       കോ വിഡ് 19 ഇനിയും എത്ര കാലം നമ്മെ വേട്ടയാടും എന്ന് പറയുക വയ്യ .കോ വിഡിനെ തടയുന്നതിനുള്ള മുൻകരുതൽ നടപടികളിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായ ദൈവത്തിന്റെ സ്വന്തം നാടിന് സാമ്പത്തിക രംഗത്തെ പരിഹാര നടപടികൾക്കു മാതൃകയാകാൻ കഴിയട്ടെ.
                 അതിജീവനമെന്നത് കേരളത്തിന്റെ മറു പേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർത്ഥപൂർണ്ണമാക്കണം. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമ്മുക്കു മുന്നോട്ട് പോയേ തീരൂ. ജാഗ്രത എന്ന ആയുധം കൊണ്ട് ഒരു മയോടെ തോൽപിക്കാം ഈ മഹാമാരിയേയും.
                കോവിഡ് രോഗ പ്രതിരോധത്തിനു വേണ്ട നിർദ്ദേശങ്ങൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ നമ്മുക്കു പറഞ്ഞു നൽകിയത് നാം അനുസരിച്ചേ മതിയാകൂ.
കൈകൾ ഇടയ്ക്കിടെ സോപുപയോഗിച്ച് കഴുകുക, ആളുകളുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക, മാസ്ക് ധരിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക തുടങ്ങിയവയെ കൊണ്ട് തന്നെ ഒരു പാട് രോഗങ്ങളെ തടയാൻ നമുക്കു സാധിക്കും.
       വ്യഗ്രത വേണ്ട ജാഗ്രത മതി എന്ന നിർദ്ദേശം നാം സ്വയം മനസ്സിലാക്കണം. പ്രളയത്തേയും, നിപ്പയേയും നമ്മൾ അതിജീവിച്ചു.'അതിജീവിക്കും നമ്മൾ കോവിഡിനേയും '
ജയ്ഹിന്ദ്
    

                      


ഫാത്തിമ ഹുസ്ന.പി
7 B ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം