ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/മടങ്ങാം പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങാം പ്രകൃതിയിലേക്ക്


കൂട്ടുകാരേ, നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ് .കാടും മലയും കുന്നും പുഴകളും തോടുകളും ഇങ്ങനെയുള്ള ഈ ഭൂമി ഇന്ന് നശിക്കുകയാണ് .ഭൂമി മാത്രമല്ല അതിലുള്ള ജീവജാലങ്ങളും .ആരാണ് ഭൂമിയെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് .നമ്മൾ മനുഷ്യർ തന്നെ .എന്നാൽ അത് നമുക്ക് തന്നെ തിരിച്ചടി ആകുന്നുമുണ്ട് .ഇപ്പോൾ നിങ്ങൾ കേട്ടിരിക്കും ലോകമെമ്പാടും കൊറോണ വൈറസ്സ് വ്യാപിച്ചിരിക്കുകയാണ് .നമുക്ക് കാണാൻ പോലും കഴിയാത്ത വളരേ ചെറിയ സൂക്ഷ്മജീവി പക്ഷേ ചെറുതാണെങ്കിലും അത് വളരേ അപകടം പിടിച്ചതാണു് .ഇതിനെല്ലാം കാരണം മനുഷ്യർ തന്നെയാണ് .കാടും മലയും ഇടിച്ച് റോഡുകളും കെട്ടിടങ്ങളും ഉണ്ടാക്കി പുഴകളും തോടുകളും മലിനമാക്കി .പ്ലാസ്റ്റിക്കും മറ്റ് ചപ്പ് ചവറുകളും എല്ലാം നിറഞ്ഞിരിക്കുകയാണ് .അപ്പോൾ അതിൽ നിന്നൊക്കെ അണുക്കൾ പെറ്റ് പെരുകി രോഗങ്ങളും ഉണ്ടാകുന്നു.
             മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത് .എല്ലാ വിധത്തിലുള്ള ജന്തുക്കളും ജീവജാലങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി .മനുഷ്യൻ ഒരു ജീവിയാണ് വിശേഷ ബുദ്ധിയുള്ള ജീവി .പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയുടെ ചൂടിൽ നിന്നും രക്ഷ നേടാൻ തണുപ്പും തണുപ്പിൽ നിന്നുള്ള മോചനത്തിനായി അവൻ കൃതൃമമായി ഉണ്ടാക്കാൻ തുടങ്ങി .അണകെട്ടി വെള്ളം നിർത്തുകയും അപ്പാർട്മെന്റുകൾ ഉയർത്തി പ്രകൃതിക്ക് ദുരിതം സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രമല്ല പ്ലാസ്റ്റിക് പോലുള്ള ഖര പദാർഥങ്ങളും മണ്ണിനെ ദുഷിപ്പിക്കുന്നു. ജൈവ ഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിന് കഴിയും .എൻഡോസൽഫാൻ പോലുള്ള കീടനാശിനികളും ജലത്തിലെ ഓക്സിജന്റെ അളവ് കുറക്കുന്നു. വൻ വ്യവസായശാലകളിൽ നിന്നും പുറത്ത് വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെ തന്നെയാണ് നാം തകർക്കുന്നത് എന്ന് ഓർക്കണം
    
 

ഫാത്തിമത്ത് നൂറ
9D ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം