ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/നാഷണൽ സർവ്വീസ് സ്കീം/എച്ച്.എസ്.എസ്./2024-25

2022-23 വരെ2023-242024-25


ഹരിത ഭൂമി

ഹരിത ഭൂമി പ്രോജക്റ്റിന്റെ ഭാഗമായി 100 ഗ്രോ ബാഗിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ തൈ നടൽ ഉദ്ഘാടനം എൻഎസ്എസ് തൃത്താല ക്ലസ്റ്റർ കൺവീനർ നവീൻ വാസുദേവൻ മാസ്റ്റർ നിർവഹിച്ചു. പ്രിൻസിപ്പൽ റാണി അരവിന്ദൻ,ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

നമ്മുടെ ഭൂമി

നമ്മുടെ ഭൂമി എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് സി എസ് ഗോപാലൻ മാസ്റ്റർ 20.08.2024ന് ക്ലാസെടുത്തു. കൂറ്റനാട് കലവറയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

സത്യമേവ ജയതേ

റെസ്പോൺസിബിൾ ജേണലിസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് മാതൃഭൂമി ലേഖകൻ സി മൂസ മാസ്റ്റർ, പെരിങ്ങോട് 2808.2024 ന് ക്ലാസ് എടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

വി ദ പീപ്പിൾ

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് എൻഎസ്എസ് വളണ്ടിയർമാർക്ക് അഡ്വക്കേറ്റ് ബിബാസ് സി ബാബു 31.08.2024 ന് ക്ലാസെടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

മല്ലികാരാമം2024

വട്ടേനാട് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി "മല്ലികാരാമം പദ്ധതി" തുടങ്ങി. പിടിഎ പ്രസിഡൻറ് ശ്രീ. എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.