ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ആരോഗ്യത്തിന്റെ അവശ്യഘടകങ്ങളിൽ ഒന്നാണ് രോഗപ്രതിരോധം. കൊറോണ പോലുള്ള പുതിയ വൈറസുകൾ പെരുകുന്ന ഇക്കാലത്ത് രോഗപ്രതിരോധം സമകാലികപ്രസക്തിയേറിയ വിഷയമാണ്.

രോഗാണുക്കളെ ഒരു പരിധിവരെ ചെറുത്ത് നിൽക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുതന്നെ ഉണ്ട്. രോഗാണുക്കളെ നശിപ്പിക്കുന്ന ശരീരത്തിലെ ഒരു ഘടകമാണ് ശ്വേതരക്താണുക്കൾ. ആരോഗ്യവാനായ ഒരാൾക്ക് ഒരു ഘനമില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1200 വരെയാണ് ശ്വേതരക്താണുക്കളുടെ നിരക്ക്. മാത്രവുമല്ല പനി വരുമ്പോൾ ശ്വേതരക്താണുക്കൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുക്കുകയും അവ ശരിരത്തിനകത്ത് കടന്നുകൂടിയ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് രോഗപ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടാകുകയും ചെയുന്നു. ഇതിൽനിന്നും രോഗപ്രതിരോധത്തിന് ആവശ്യമായ പ്രഥമ നടപടികൾ ശരീരംതന്നെ സ്വീകരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്. അതിനാൽ രോഗപ്രതിരോധത്തിന് വേണ്ടി ശരീരത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുകയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്.

കൃത്യമായ കരുതലുണ്ടെങ്കിൽ നമുക്ക് ഏത് രോഗത്തെയും പ്രതിരോധിക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. പ്രേത്യേകിച്ചും വൈറ്റമിൻ സി അടങ്ങിയവ. ധാരാളം വെള്ളം കുടിക്കുക. ആഹാരം കൃത്യസമയത്ത് കഴിക്കുക. ആവശ്യത്തിന് വ്യായാമവും വിശ്രമവും നൽകുക. പുതിയ കാലത്ത് പുതിയ രോഗങ്ങളുമായി വൈറസുകൾ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസകാര്യങ്ങളിലും സ്വാന്ത്വനചികിത്സാരംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്ന മലയാളി പ്രധിരോധചികിത്സാരംഗത്ത് ശ്രദ്ധവയ്ക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.


അക്ഷയ് കൃഷ്ണ എം പി
9 ജി ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം