ലോകമേ ഉണരുക കൺകൾ തുറക്കുക
വീണ്ടെടുത്തിടുക നാം
നന്മയാം ലോകത്തെ
ക്രൂര പ്രവർത്തികൾ തൻ
തിന്മയാം തീകളിൽ കത്തി ജ്വാലിക്കുമ്പോൾ
ഓർക്കുക നാം
ചുട്ടുചാമ്പലാകും വിധം
കരുത്തുള്ളവയാണവ
തടയുവാനാകും വിധം കൈകൾ കോർക്കാം
ഒറ്റകെട്ടായി
പൊരുതീടുക
മാറ്റുക മാലിന്യ കൂംപാരത്തെ
മാറ്റുക മലിന ജലാശയത്തെ
മാറ്റുക മാറ്റുക തിന്മയാം ലോകത്തെ
വൃത്തിയാക്കാം തിന്മതൻ കൈകളെ....
വൃത്തിയാക്കാം നന്മതൻ ലോകത്തെ....
മാസ്ക്കുകളിൽ
മാത്രം ശരണം
കണ്ടെത്തുന്ന നാം
മാസ്ക്കുകൾ
മാറ്റുവാൻ
പൊരുതിടണ്ണം
കെട്ടിപടുക്കാം ശുദ്ധിയാം ലോകം..
കെട്ടിപടുക്കാം നന്മയാം ലോകം...