ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ജാക്കും ബില്ലും

Schoolwiki സംരംഭത്തിൽ നിന്ന്
ജാക്കും ബില്ലും


ഒരിക്കൽ ഒരിടത്ത് ഒരു ജാക്കും ബില്ലുമുണ്ടായിരുന്നു. അവർ സഹോദരങ്ങളാണ്. ഒരു ദിവസം അവർ പുറത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവരുടെ അമ്മ ഓടി വന്നു പറഞ്ഞു: " മക്കളെ,നിങ്ങൾ അകത്തേക്ക് കേറിക്കെ", അപ്പോൾ അവർ പറഞ്ഞു: "എന്താ അമ്മേ! ഞങ്ങൾ ഇവിടെ കുറച്ചു നേരം കൂടി കളിക്കട്ടെ ".വേണ്ട കാരണം കൊറോണ എന്ന വൈറസ് ഇറങ്ങിയിട്ടുണ്ട് അത് ആദ്യം ചൈനയിലാണുണ്ടായിരുന്നത്. ഇപ്പോൾ ഇവിടെയുമുണ്ട്. നിങ്ങൾ ഇനി പുറത്തു പോകരുത്. അപ്പോൾ ജാക്ക് ചോദിച്ചു: അത് എങ്ങനെയാണ് പകരുന്നത് ? അത് കുട്ടികളിലും നല്ല മുതിർന്നവരിലുമെല്ലാം വേഗം പകരും. നമ്മൾ ശുചിത്വം പാലിക്കണം, നമ്മൾ ഇടയ്ക്കിടെ സോപ്പും, ഹാൻഡ് സാനി റ്റയ്‌സറും, വെള്ളവുമെല്ലാം ഉപയോകിച്ചു കൈകൾ ഇടയ്ക്കിടെ കഴുകണം. അങ്ങനെ നമ്മൾ വൃത്തിയോടെ നടക്കണം. അതിന് മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല. അത് കേട്ടതുടനെ അവർ അവിടെ ഒരു നിമിഷം പോലും നിന്നില്ല, ഓടടാ ഓട്ടം. അവർ വേഗം ചെന്ന് കൈകൾ കഴുകി.

കൂട്ടുകാരെ ഈ കഥയിൽ നമുക്കു കിട്ടുന്ന ഗുണപാഠം നമ്മൾ ശുചിത്വം പാലിക്കണം, ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്


ഫാത്തിമ ഹന കെ വി
6 എഫ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം