ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ അപേക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
അപേക്ഷ

പ്രിയപ്പെട്ട കൊവിഡ്, മാസങ്ങളായി ഞങ്ങൾ നീ കാരണത്താൽ ദുരിതം അനുഭവിക്കു ന്നു . ഞങ്ങൾ വിദ്യാർഥികളുടെ കളിയുടെ ആരവങ്ങൾ നീ കാരണം നിലച്ചു. ഞങ്ങളുടെ പരീക്ഷകളെ നീ ഇല്ലാതാക്കി സ്കൂളുകൾ ,അങ്ങാടികൾ, തെരുവുകൾ,ചുറ്റുവട്ടങ്ങൾ. എല്ലാം എല്ലാം നീ നിശബ്ദമാക്കി കൊറോണ എന്ന് വിളിപ്പേരുള്ള നീ ഒരുപാട് ജീവനുകളെ ഭൂമിയിൽനിന്നും ആട്ടിയോടിച്ചു. മാസ്കിട്ടും ഒത്തിരി സോപ്പിട്ട് ലോക്ഡൗണിലായിട്ടും നീ ഞങ്ങളെ വിട്ടു പോകാഞ്ഞെതന്തേ. ആകാശം അലറി കരഞ്ഞത് നീ കണ്ടില്ലേ? ഭൂമിയുടെ വിറങ്ങലിച്ചുള്ള നിൽപ്പ് കാണാൻ വയ്യ... നീയൊന്നു ദയകാണിക്കൂ... ഇനിയെങ്കിലും നീയൊന്ന് ഒഴിഞ്ഞു പോകുമോ? താഴ്മയോടെ ഒരു വിദ്യാർത്ഥി


ഹംദാൻ
7 ഇ ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം