ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/വെറും നിസ്സാരൻ

Schoolwiki സംരംഭത്തിൽ നിന്ന്

വെറും നിസ്സാരൻ

മനുഷ്യാ നീ വെറും നിസ്സാരൻ!
ഭൗതിക വൈദഗ്ധ്യത്തിൽ
അഹങ്കരിക്കുന്ന മനുഷ്യാ
നീവെറുമൊരുനിസ്സാരൻ ...
പണത്തുട്ടിൽ മാത്രം നോട്ടമിടുന്ന
മനുഷ്യാ നീ വെറുമൊരു പാഴ്ജന്മം
പ്രകൃതിയുടെ അനന്തതയിൽ
നീ വെറുമൊരു പാമരൻ...

ഈ ഭൂഗോളത്തിൽ ഉന്മത്തനായി വിഹരിക്കുന്ന
നീ അറിയുമോ പ്രപഞ്ച സത്യങ്ങൾ?
സാങ്കേതിക ഉയർച്ചയിലും വളർച്ചയിലും
അഹങ്കരിക്കുന്ന നീ
പേടിക്കുന്നു, വിറയ്ക്കുന്നു, തളരുന്നു
അദൃശ്യമാമൊരു ചെറുവൈറസിനെ
അജയ്യനെന്ന് ഉൽഘോഷിക്കുന്നു നീ
അഹന്തമങ്ങി വിറങ്ങലിച്ചിരിക്കുന്നു.....

പ്രപഞ്ചത്തെക്കുറിച്ച് പഠിച്ച നീ
അനുദിനം ഭൂമിയെ കൊന്നു കൊണ്ടിരിക്കുന്നു...
ഈ പാപക്കറകൾ നിന്റെ തന്നെ
ഘാതകരായി പുനർജ്ജനിക്കുന്നു
ക്രോധത്തിനോ അഹങ്കാരത്തിനോ
നിന്നെ രക്ഷിപ്പാനാവില്ല
സ്നേഹം കൊണ്ടും ഒരുമ കൊണ്ടും
കീഴടക്കുവിൻ ധരണിയെ..

നിന്റെ ചേതന ഉണരേണ്ടിയിരിക്കുന്നു
വെട്ടിപ്പിടിക്കാനല്ല കൂട്ടിപ്പിടിക്കാൻ
സ്നേഹത്തിൻ വില അറിയുവാൻ
ഒരു കെടാദീപമായി അതിനെ
കാത്തുസൂക്ഷിക്കാൻ
കർമ്മനിരതരാവാം നമുക്ക്
നല്ലൊരു നാളേക്കായി...
മനുഷ്യാ നീ മനനം ചെയ്യുമോ
ഉണരുമോ ഇനിയെങ്കിലും?


 

ശ്രാവണ എസ്
9 Q ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത