ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി


പ്രകൃതി നമുക്കെന്നും ഒരു പാഠപുസ്തകം തന്നെയാണ്. പ്രകൃതിയിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ മനുഷ്യർ പഠിക്കാനുണ്ട്. പ്രകൃതിയുടെ സംരക്ഷണച്ചുമതല എന്നും മനുഷ്യർക്കാണ് എന്ന കാര്യം നാം പലപ്പോഴും മറക്കുന്നു. അതുകൊണ്ടുതന്നെയാവാം ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ കാഠിന്യം കൂടുന്നത്.ജീവിതാവശ്യത്തിനായ് നാം പ്രകൃതിയെയും പ്രകൃതി വസ്തുക്കളെയും ആശ്രയിക്കുന്നു. എന്നാൽ നമ്മൾ അവയെ ഒരിക്കലും ചൂഷണം ചെയ്യരുത്. മനുഷ്യരൊഴികെയുള്ള പ്രകൃതിയിലെ സകല ചരാചരങ്ങളും പരോപകാരികളാണ്. നമ്മൾ അവയെ എത്ര ദ്രോഹിച്ചാലും അവ നമ്മെ ഒരിക്കലും തിരിച്ച് ദ്രോഹിക്കില്ല. മറിച്ച് നമുക്ക് നേട്ടങ്ങൾ മാത്രമേ നൽകു.പ്രകൃതി പരോപകാരിയാണെന്ന് വ്യക്തമാക്കുന്ന വരികളാണിവ;


"ഇറുപ്പവനും മലർ ഗന്ധമേകും
ഹനിപ്പവനും കിളി പാട്ടു പാടും
വെട്ടുന്നവനും തരു ചൂടകറ്റും

പരോപകാരം പ്രവണം പ്രപഞ്ചം

ഈ വരികളിലൂടെ നമുക്ക് പ്രകൃതി എത്രത്തോളം പരോപകാരിയാണെന്ന് മനസിലാക്കാൻ സാധിക്കും. ഇന്ന് മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ തുനിയുകയാണ്. ആ നാശം നമ്മുടെ ജീവന് തന്നെ ആപത്താണ്. പരിസ്ഥിതി മലിനീകരണം, വായു മലിനീകരണം, മണ്ണൊലിപ്പ്, വനനശീകരണം എന്നിവയിലൂടെ നമ്മുടെ പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ. അല്ലാതെ അതിനെ നശിപ്പിക്കുക എന്നതല്ല. അതു കൊണ്ടു തന്നെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുക. നല്ലൊരു നാളെയ്ക്കു വേണ്ടി.

മേഘ്ന പ്രകാശ്
9 L ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം