നിശ്ശബ്ദതൻ താഴ് വരക്കായ്
ഭൂമിദേവിതൻ നാടകമോ ഈ തേർവാഴ്ച?...
അഹങ്കാരകൊടുമുടി
അടക്കിവാണീടും മനുജനെ
നേർവഴി നടത്തീടാൻ...
ലോകമെങ്ങും താണ്ഡവ
നൃത്തമാടീടും വൈറസ്സെന്ന
ഭീകരൻ...
ഇവനുമുമ്പിൽ തലകുനിക്കാത്തവനില്ല...
പേടിച്ചവശനായി..
'മാളത്തിലും,സോപ്പിലും,മാസ്ക്കിലും' അഭയം കണ്ട
വിശ്വവിജയിയീ ഭീരുവാം'മനുജൻ'