ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും


                                         കേരളത്തിന് അതിന്റെതായ്ഒരു സംസ്കാരമുണ്ട്. കേരളം ശുചിത്വത്തിൽ പത്തൊൻപതാം സ്ഥാനത്താണ്. ഈ കാര്യത്തിൽ കേരളത്തെ ഒന്നാമത് എത്തിക്കാൻ നമുക്ക് ശ്രമിക്കാം. പ്ലാസ്റ്റിക് മലിനീകരണത്തെ നമുക്ക് ചെറുക്കാം. സെപ്റ്റംബർ 27ന് നാം ശുചിത്വ ദിനം ആചരിക്കുന്നു. സ്വന്തം വീടും വിദ്യാലയവും ശുചിയാക്കുന്നതിൽ തുടങ്ങി നമുക്കും ഈ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം.


                                         കുട്ടികൾ ആദ്യ ശുചിത്വത്തിന്റെ പാഠങ്ങൾ പഠിക്കുന്നത് അവനവന്റെ വീടുകളിൽ നിന്നുതന്നെയാണ് . വീടുകളിൽ തുടങ്ങി വിദ്യാലയവും സ്വന്തം നാടും എല്ലാം വൃത്തിയാക്കുന്ന കാര്യത്തിൽ നമുക്ക് നമ്മുടേതായ പങ്കുവഹിക്കാൻ സാധിക്കും. പലതരത്തിലുള്ള മലിനീകരണങ്ങൾ ഇന്ന് നമുക്ക് ചുറ്റും നടക്കുന്നുണ്ട് .അതിൽ പ്രധാനം പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം തന്നെയാണ് .പ്ലാസ്റ്റിക് ഒരിക്കലും മണ്ണിൽ ലയിച്ചു ചേരുന്ന ഒന്നല്ല . ഇത് നാം വലിച്ചെറിയുന്നത്മൂലം ഭൂമിയുടെ നാശത്തിന് കാരണമാകുന്നു. കഴിയുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകതന്നെയാണ് നാം ചെയ്യേണ്ടത്. പകരം തുണിസഞ്ചികളോ മറ്റോ ഉപയോഗിക്കാം. അതുപോലെതന്നെ വായു മലിനീകരണം ജല മലിനീകരണം ശബ്ദ മലിനീകരണം ഇവയെല്ലാം നമുക്ക് ചുറ്റും നടക്കുന്നുണ്ട് .ഭൂമി ഇത്തരത്തിൽ മലിനമാകുന്നതിലൂടെ നമ്മുടെ നാട്ടിൽ പലതരത്തിലുള്ള രോഗങ്ങളും വർധിച്ചുവരുന്നുണ്ട്.


                                         പരിസരശുചിത്വമില്ലായ്മയും വ്യക്തിശുചിത്വമില്ലായ്മയും തന്നെയാണ് ഒട്ടു മിക്ക രോഗങ്ങൾക്കും കാരണം. പണ്ടൊക്കെ ആളുകൾ വീട്ടിൽ നിന്ന് പുറത്തു പോയി വന്നാൽ കൈ,കാൽ,മുഖം എന്നീ ശരീരഭാഗങ്ങൾ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രമേ വീടിനകത്തേക്ക് പ്രവേശിച്ചിരുന്നുള്ളൂ. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ മലയാളികളായ നാം ഇതെല്ലാം മറന്നു പോയി. നിപ്പ, കൊറോണ പോലുള്ള പലതരത്തിലുള്ള വൈറസ് രോഗങ്ങൾ എല്ലാം പടർന്നുപിടിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഇത്തരം മഹാരോഗങ്ങളെ അതിജീവിക്കാനായി വ്യക്തി ശുചിത്വം പാലിക്കുക. അതായത് കൈ നന്നായി സോപ്പിട്ട് കഴുകുക ,സാമൂഹിക അകലം പാലിക്കുക ഇവയാണ് ചെയ്യേണ്ടത്. ഇതിനായി രോഗപ്രതിരോധശേഷി നേടിയെടുക്കേണ്ടതാണ് നാമോരോരുത്തരും. ധാരാളം പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക, യോഗ പോലുള്ള വ്യായാമങ്ങളും ചെയ്യുക വ്യക്തി ശുചിത്വം പാലിക്കുക ധാരാളം വെള്ളം കുടിക്കുക നന്നായി ഉറങ്ങുക എന്നിവയെല്ലാം കൃത്യമായി പാലിക്കേണ്ട കാര്യങ്ങൾ ആണ്. ഈ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അതായത് പരിസര ശുചിത്വം പാലിക്കുക രോഗപ്രതിരോധശേഷി നേടിയെടുക്കുക


                                         രോഗങ്ങളെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കും. രോഗങ്ങളെ ചെറുത്ത് നമുക്ക് മുന്നേറുവാൻ ആശങ്ക അല്ല ജാഗ്രത തന്നെയാണ് വേണ്ടത് കൈകോർത്ത് നമുക്ക് ഒന്നായി പോരാടാം

ആർദ്ര കൃഷ്ണ.
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം