ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/തോൽവി

Schoolwiki സംരംഭത്തിൽ നിന്ന്
തോൽവി


                                         ഉച്ചഭക്ഷണവും മയക്കവും കഴിഞ്ഞ് കാട് ചുറ്റാൻ ഇറങ്ങിയതായിരുന്നു ചിപ്പുക്കുറുക്കൻ .അപ്പോഴാണ് അതുവഴി ഒരു തെരുവുനായ വന്നത് ."ഇവനെ ഇതിനുമുമ്പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ .. നീ ഏതാ? നിനക്കെന്താ കാട്ടിൽ കാര്യം?" ചിപ്പുക്കുറുക്കന് ദേഷ്യം വന്നു."ഇവനെ ഇവിടെ നിന്നും ഓടിച്ചിട്ട് തന്നെ കാര്യം" ചിപ്പുക്കുറുക്കൻ വിചാരിച്ചു. "ഞാൻ തളർന്നിരിക്കുകയാണ്, കുറച്ചു ദിവസമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല. വല്ലതും കഴിക്കാൻ കിട്ടുമോ എന്ന് തിരക്കി വന്നതാ. അങ്ങനെ എത്തിയതാ ഇവിടെ.. " "അപ്പോ നിനക്ക് നാട്ടിൽ ഭക്ഷണം ഒന്നും കിട്ടാതായോ? അതോ മനുഷ്യർ നാടുകടത്തിയോ?" "അല്ല ചങ്ങാതി. മനുഷ്യരാരും പുറത്തിറങ്ങുന്നില്ല.. നാട്ടിൽ ഒരു ഭയങ്കര വൈറസ് ഇറങ്ങിയിട്ടുണ്ട് ". "വലിയ ഭീകര ജീവിയാണോ അത് "?ചിപ്പുക്കുറുക്കൻ ആശ്ചര്യത്തോടെ ചോദിച്ചു. കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു സൂക്ഷ്മജീവി ആണ്". "അതിനെയാണോ മനുഷ്യർ ഭയക്കുന്നത് ?"ചിപ്പുവിന് സംശയമായി. "അതൊരു പകർച്ചവ്യാധി ആണത്രേ. ദിനംപ്രതി അത് ആയിരക്കണക്കിന് മനുഷ്യരെയാണ് ലോകമെമ്പാടും കൊന്നൊടുക്കുന്നത്. സ്വന്തം ബുദ്ധി കൊണ്ട് എല്ലാത്തിനെയും നശിപ്പിക്കുന്ന മനുഷ്യൻ ഈ നിസ്സാര ജീവിക്ക് മുന്നിൽ ഭയന്ന് ഒതുങ്ങിക്കൂടി എന്നോ?" ചിപ്പു അത്ഭുതപ്പെട്ടു. ."സുഹൃത്തേ ഈ നിസ്സാര ജീവിക്ക് സ്വന്തമായി ചലിക്കാൻ കഴിയില്ലെങ്കിലും മനുഷ്യരുടെ അടുത്ത ഇടപഴകലിലൂടെ ആണത്രേ കൂടുതലും പടർന്നു പിടിക്കുന്നത് .. തിരക്കുപിടിച്ച കാലത്ത് ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യൻ.. എന്തിനു പറയണം? ചന്ദ്രനിലും ചൊവ്വയിലും വരെ എത്തിയ അവരിപ്പോ വീടിന് വെളിയിൽ ഇറങ്ങുന്നില്ല....ഈ വൈറസിനെ നശിപ്പിക്കാൻ മനുഷ്യനു മുന്നിൽ ഒരു മാർഗ്ഗവുമില്ല കൂട്ടുകാരാ... മനുഷ്യന് പ്രകൃതി കൊടുത്ത ശിക്ഷ ആവാം. ഇനിയെങ്കിലും മനുഷ്യൻ ചിന്തിച്ചുപ്രവർത്തിക്കട്ടെ. നാളെ കാട്ടിലുള്ളോർക്ക് കൂടി ഈ അവസ്ഥ വരാതിരിക്കാൻ കരുതലോടെ മുന്നോട്ട് പോകാം. അതേ പറയാനാവൂ..." നായ നടന്നു നീങ്ങി...

ഹന്ന ഫാത്തിമ.കെ
5 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം