കൂട്ടുകാരേ സൂക്ഷിക്കേണം
ചുറ്റുപാടും സംരക്ഷിക്കാൻ
എല്ലാവരും നല്ലവണ്ണം പരിശ്രമിക്കേണം.
നമുക്കു ചുറ്റും മരങ്ങൾ
ചെടികളും വളർത്തേണം
പച്ചപ്പ് നിറയെ ത്തന്നെ നിലനിൽക്കേണം.
രണ്ടു നേരം കുളിക്കേണം
ഇടയ്ക്കിടെ കൈ കഴുകേണം
വ്യക്തി ശുചിത്വം പാലിക്കുക നാ മെപ്പോഴും.
വീടും പരിസരവും
എപ്പോഴും വൃത്തിയാക്കണം.
രോഗങ്ങളെ തുരത്തി നാം ഓടിച്ചിടേണം.
ഓ തിത്തിത്താര തിത്തിത്തൈ തിത്തൈ
തക തെയ് തെയ്തോം