ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ഏയ് ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഏയ് ഒരു നിമിഷം

ഒരു കാട്ടിൽ കരടിയും മാനുമുണ്ടായിരുന്നു.അവർ നല്ല കൂട്ടുക്കാരായിരുന്നു. ഒരു ദിവസം മാൻക്കുട്ടി അതിന്റെ കുട്ടികളെയും കൂട്ടി അമ്മൂമയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.അങ്ങനെ അവർ രാവിലെ യാത്രയായി, പോകും വഴി അവർ കരടിക്കുട്ടനെ കണ്ടു. കരടിക്കുട്ടൻ ചോദിച്ചു, എങ്ങോട്ടാണ് മാൻ കുട്ടാ പോകുന്നത്? ഞാൻ എന്റെ അമ്മൂമ്മയുടെ വീട്ടിലേക്കാണ് പോകുന്നത്. അയ്യോ ഇപ്പോൾ പോയാൽ കുഴപ്പമാകും, കരടിക്കുട്ടൻ പറഞ്ഞു. ഇതു കേട്ട് മാൻക്കുട്ടൻ ചോദിച്ചു. എന്താണ് കുഴപ്പം? ഇപ്പോൾ കൊറോണ എന്ന ഒരു അസുഖം വന്നിട്ടുണ്ട്. ഈ സമയത്ത് പുറത്തെങ്ങും പോകാൻ പാടില്ല. ഇതു കേട്ട് മാൻക്കുട്ടൻ കരടിയോട് ചോദിച്ചു. അപ്പോൾ കരടിക്കുട്ടാ.... ഈ കൊറോണയെ തുരത്താൻ നമ്മൾ വീട്ടിലിരുന്ന് എന്തൊക്കെയാണ് ചെയ്യേണ്ടത്? നമ്മൾ ഇടക്കിടെ സോപ്പിട്ട് കൈകൾ നന്നായി കഴുകണം, ഇനി പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം കേട്ടോ മാൻ കുട്ടാ.... മാൻക്കുട്ടൻ പറഞ്ഞു,കരടിക്കുട്ടാ നീ പറഞ്ഞതുപോലെ ചെയ്യാം ,നിന്നെ കണ്ടത് വളരെ നന്നായി. അപ്പോൾ മാൻ കുട്ടാ നമുക്ക് ഒന്നിച്ച് ചേർന്ന് കൊറോണയെ തുരത്തീടാം.

അനുഗ്രഹ എം കെ
4 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ