ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/എന്റെ നിള

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നിള

ഞാൻ ചിന്നു. എന്റെ കൂട്ടുകാരിയാണ് നിള അതെ നിങ്ങളുടെ ഊഹം ശരി തന്നെ. നമുക്കെല്ലാവർക്കും സുപരിചിതയായ ഭാരതപുഴയാണവൾ. അവളിന്ന് വളരെയധികം ദു:ഖിതയാണ്. വേനൽക്കാലത്ത് എല്ലാവരും ഒരു തുള്ളി വെള്ളത്തിനായി പരക്കം പായുന്നു. ഒരു പ്രളയം നാടിനെയാകെ വെള്ളത്തിനടിയിലാക്കിയിട്ടിപ്പൊ മാസങ്ങളേ ആയുള്ളൂ. ഇപ്പൊ കുടിനീരിന് നെട്ടോട്ടമാണ് .എന്റെ നിള വരണ്ടുണങ്ങി. ആ കാഴ്ച എന്നെ സങ്കടപ്പെടുത്തി. ഞാനവളെക്കാണാൻ പോകുമ്പോൾ എനിക്ക് തണലേകുന്നത് എന്റെ ചങ്ങാതിമാരായ തേന്മാവും, പേരാലും... പേരാലുണങ്ങിയത് എന്നെ വേദനിപ്പിച്ചു.ഈയിടെ നല്ല ഒരു വേനൽ മഴ കിട്ടി .അതിന് ശേഷം ഞാൻ പോയപ്പോൾ അത്ഭുതം തോന്നി: കുറച്ച് വെള്ളമുണ്ട്. അന്ന് കണ്ടതിൽ നിന്നും നല്ല മാറ്റം. എന്നെ കണ്ടപ്പോൾ അവൾ കളകളനാദത്തിൽ പാടി ഒഴുകി വന്നു. എനിക്ക് സന്തോഷമായി. എന്റെ കാല് നോവാതിരിക്കാൻ അവളവിടെ മണൽ വിരിച്ചിരുന്നു. തേന്മാവ് എനിക്കൊരു മാമ്പഴം തന്നു. ഞാനത് ആർത്തിയോടെ തിന്നുന്നത് കണ്ട് നിളപൊട്ടിച്ചിരിച്ചു. മാമ്പഴം തിന്ന ശേഷം കൈ കഴുകാൻ അവൾ വെള്ളം തന്നു. അത് അവളുടെ കണ്ണുനീരായിരുന്നു.അത് കുറേ പ്ലാസ്റ്റിക് വേയ്സ്റ്റിൽ തട്ടി മലിനമായി എന്റെ മുന്നിലൂടെ ഒഴുകി. അവളെ ചവറ്റുകുട്ടയാക്കുന്നത് കൊണ്ടാണ് ഇവിടുത്തെ ആളുകളെ പകർച്ചവ്യാധികൾ പിടികൂടുമെന്ന് അവൾ എന്നോട് പറഞ്ഞു. ആളുകൾക്ക് ബോധമില്ലല്ലോ? അവളെ കൊല്ലാനായി അപ്പുറത്ത് ലോറികൾ നിരന്ന് നിന്നു.ഞാൻ സങ്കടം കൊണ്ട് വീട്ടിലേക്ക് ഓടി. അവളെന്നും പഴയപോലെ സുന്ദരിയായി, സന്തോഷവതിയായി അവിടെത്തന്നെ ഉണ്ടായിരുന്നെങ്കിൽ....... എന്ന് ഞാനാശിച്ചു.

അക്ഷര പി എച്ച്
6 ഡി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ