നമ്മുടെ ഭൂമി നമുക്കായ് നൽകിയ
സൗഭാഗ്യമെല്ലാം നീ തകർത്തെറിഞ്ഞു
എത്രയോ വൃക്ഷങ്ങൾ വെട്ടിയെറിഞ്ഞു നീ
ജീവജലമെല്ലാം മലിനമാക്കി
ഭൂമി നമുക്കേകിയ സമ്പത്താം
വായുവും ജലവും മലിനമാക്കി
ഒന്നു നീയറിയുക, ഭൂമി തൻ നാശം
നിന്റെ നാശത്തിൻ തുടക്കമല്ലോ.....
സംരക്ഷിക്കുക ഭൂമിയെ നീ
പുണ്യമായ് കാക്കേണം എന്നുമെന്നും.