മാവിലെ മാങ്ങകളൊക്കെപ്പഴുത്തിട്ടും
കല്ലെറിയാൻ ആരും എത്തിയില്ല
ചക്ക മണം കാറ്റിലെങ്ങും പരന്നിട്ടും
പങ്കിടാൻ കൂട്ടുകാർ എത്തിയില്ല.
ചാമ്പക്ക ചാമ്പയിൽ ചാഞ്ചാടിയിട്ടും
പറിക്കുവാൻ ആരും വന്നതില്ല.
കണ്ണുപൊത്തിക്കളി, പന്തുതട്ടിക്കളി
കളിക്കുവാൻ ആരും കൂടെയില്ല.
ഉത്സവം കാണുവാൻ അച്ഛനെന്തേ
ഞങ്ങളെ കൂട്ടി പോയിടാത്തൂ.
വിഷുക്കണിയില്ല, കൈ നീട്ടമില്ല
വിഷുക്കോടിയില്ല പടക്കമില്ല.
എനിയ്ക്കു കളിയ്ക്കണമെന്നു പറഞ്ഞു ഞാൻ
പുറത്തേക്കോടിപ്പോവുമ്പോൾ
അമ്മ തടഞ്ഞൂ, "പോവരുതുണ്ണീ
ആപത്താണത് ആപത്ത്.'
കോവിഡു കാലമാണല്ലോയിത്
ഓടിപ്പാഞ്ഞു നടക്കരുത്.
സ്ക്കൂളടച്ചത് കളിക്കാനല്ലുണ്ണീ
വീട്ടിലിരുന്ന് പഠിയ്ക്കണം നീ.
അമ്മയെ കാണാതിരിക്കേണ്ടതായ് വരും
കോവിഡ് പിടിച്ചാൽ ആശുപത്രീൽ
ആയിരമാളുകൾ ആശുപത്രീൽ
ആരെയും കാണാതിരിക്കയല്ലേ .
കൈകളെപ്പോഴും കഴുകണം നീയെൻ
കൺവെട്ടത്തെപ്പോഴുമുണ്ടാവണം'