കൊറോണ കാലമല്ലേ പുറത്തിറങ്ങല്ലേ
പുറത്തു പോവേണ്ടി വന്നാലോ
സോപ്പിട്ട് കൈ കഴുകീടേണം
ആരോഗ്യ വകുപ്പിലുളളവർ ആഹാരം പോലുമില്ലാതെ
രാപകൽ കഷ്ടപെടുന്നത് നമുക്കുവേണ്ടിയല്ലേ
പോലീസുകാരെയെല്ലാം കഷ്ടത്തിലാക്കല്ലേ നീ
അവർ പറഞ്ഞത് കേൾക്കാം മാസ്കും ധരിച്ചിടാം
ഭരണകൂടങ്ങൾ പോലും വിറച്ചു നിൽക്കുന്നു
വൈറസു പരത്താതെ കണ്ണി മുറിച്ചിടാം നമുക്ക്
നല്ല നാളേക്കായി ഒരുമിച്ച് പോരാടിടാം