ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ അമ്മുവിന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ ലോകം

പ്രഭസൂര്യന്റെ പ്രകാശരശ്മികളുടെ സ്പർശനമേറ്റാണ് അമ്മു ഇന്ന് ഉണർന്നത്.കളകളാരവം മുഴക്കിഒഴുകുന്ന അരുവിയുടെ തീരത്താണ് അവളുടെ ചെറ്റകുടിൽ. കൂട്ടിന്ന് ഒത്തിരി കുഞ്ഞി കിളികളും പൂച്ചകളും കോഴികളും ഒരു അണ്ണാൻകണ്ണനും അവൾക്ക് ഉണ്ട്. മാവുകളും പ്ലാവുകളും തീർക്കുന്ന മനോഹരമായ പരിസ്ഥിതിയാണ് അവളുടെ ബലം. അച്ഛനും അമ്മയും മരണപ്പെട്ടതിൽ പിന്നെ ഇവയൊക്കെയാണ് അവളുടെ ഏകാന്ത ലോകത്തെ കൂട്ടുകാർ.

പ്രഭാതത്തിൽ എഴുന്നേറ്റ് വന്ന അവളെ വരവേൽക്കാൻ വാതിൽക്കൽ തന്നെ കിങ്ങിണി പൂച്ച ഇരുപ്പ് ഉറപ്പിച്ചിരുന്നു. അതിനെ തലോടി വാരിയെടുത്തു മുറ്റത്തേക്കു ഇറങ്ങിയപ്പോയേക്കും മഞ്ഞ കിളികൾ പറന്നു വന്നു അവളുടെ തോളിൽ ഇരുന്നു. കിലുങ്ങുന്ന കുലുസിന്റെ ശബ്ദം കേട്ട് അണ്ണാറക്കണ്ണനും ഓടിയെത്തി . കോഴി കുഞ്ഞുകളെ അവിടെ ഒന്നും കാണാത്തതിനാൽ പിന്നെ അമ്മു തിരച്ചിലായി. ഒരു നിമിഷം അമ്മു ആ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു പോയി !അമ്മകോയി കുഞ്ഞുങ്ങൾക്ക് ഒപ്പം ഒരു മൂലയിൽ ചപ്പു ചവറുകൾ കൊത്തിയെടുത്ത് കുന്നു കൂട്ടുന്നു. കാര്യം അമ്മുവിന് പിടികിട്ടി അവൾ അവിടേക്കു നടന്നു തുടങ്ങി.

"അമ്മു, ഇന്നെന്താ പ്ലാൻ. "-അണ്ണാറകണ്ണന്റെ ചോദ്യം . ഇതു തന്നെ ആവട്ടെ "-അമ്മുവിന്റെ മറുപടി.

"എന്ത് "-മഞ്ഞക്കിളി യുടെ ചോദ്യം.

"ഇന്ന് ഞാൻ വീടും പരിസരവും വ്യത്തിയാക്കി പരിസ്ഥിതി സംരക്ഷകയാവാൻ പോവുന്നു. എന്താ, തുടങ്ങിയാലോ? -അമ്മു പറഞ്ഞു.

"അതെയതെ. ഞങ്ങൾ റെഡി "-അവരും പങ്കു ചേർന്നു

"അങ്ങനെ കോഴികൾ തുടങ്ങി വെച്ച പണി യിൽ നിന്ന് തുടങ്ങി പരസ്പര പ്രദേശങ്ങൾ മുഴുവൻ വ്യത്തിയാക്കി. അസ്തമയസൂര്യൻ ചക്രവാളത്തിലൊളിക്കാൻ അടുത്തപ്പോൾ അമ്മു സുഹൃത്തുക്കളോട് പറഞ്ഞു.

"പരിസ്ഥിതി സ്നേഹികളാണ് യഥാർത്ഥത്തിൽ ഈ ലോകത്ത് ജീവിക്കാൻ അർഹർ. പരിസ്ഥിതി നമ്മുടെ അമ്മയാണ്. പുഴയും കായലും വായുവും വെള്ളവുമെല്ലാം തരുന്ന ദൈവമാണ്.

"സന്ധ്യസന്ദേശം കേട്ട് പൂർണ്ണ നിർവൃതിയിൽ എല്ലാവരും അന്ന് രാത്രി പരിസ്ഥിതിയെ കെട്ടിപിടിച്ചുഉറങ്ങി. അമ്പിളി അവരെ നോക്കി ചിരിച്ചു.

ഫാത്തിമ ഷിഫ 2 B
(2 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ