ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ഭാസുര ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭാസുര ഭൂമി

പുഴകളും നദികളും ചാലുകളും
റോഡരികുകളും
മാലിന്യകൂമ്പാരമാകുന്നു
ശുചിത്വമെവിടെപ്പോയി?

കാട്ടുമുൾച്ചെടികളും കാട്ടുപുഷ്പങ്ങളും
പച്ചപ്പടർപ്പുകളും നീരുറവകളും
എവിടെപ്പോയി നാടിൻ്റെ ശാലീനത!

എവിടെത്തിരിഞ്ഞാലും മാലിന്യക്കൂമ്പാരം
പ്രകൃതിക്ഷോഭങ്ങൾ മാറാവ്യാധികൾ
കാരണഭൂതരാം മനുജാ നീ അറിയുക
നീ നിൻ്റെ നാശത്തിൻ പാതകൾ വെട്ടുന്നു.

നമുക്ക് വേണ്ട ഫാസ്റ്റ്ഫുഡ്
അൽഫാമും മന്തിയും കെ എഫ് സിയും
 കഴിച്ചിടാം താളും തകരയും
 കാച്ചിലും മരച്ചീനിയും.

നട്ടുവളർത്താം നാട്ടുമരങ്ങൾ
ശുദ്ധവായു ലഭിച്ചീടാൻ
നമ്മുടെ പ്രതിരോധ ശക്തിക്കു വേണ്ടി
കാർഷിക വൃത്തിയിൽ ചേർന്നലിയാം.

ഇനി വേണ്ട പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ
ഇനി വേണ്ട കൂത്താടി ഉറവിടങ്ങൾ
ഭൂമിയെ വറ്റിവരണ്ടുണക്കുന്ന
ചെയ്തികൾ നിർത്തൂ മാനുഷരേ.

ഇല്ലെങ്കിലീ ഭൂമി വിജനമായ് തീർന്നിടും
വ്യാധികൾ മരണങ്ങൾ വാതിലിൽ മുട്ടിടും.
ഗാന്ധിജി തന്നുടെ ശുചിത്വ പാഠങ്ങൾ
നെഞ്ചിലേറ്റുക നമ്മൾ വീണ്ടും
ഭാസുര ഭൂമിയെ സ്വന്തമാക്കാൻ.

ഷെനിൻ
(7 A ) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത