കൊറോണ വൈറസ് മഹാമാരിയെതുടച്ചു നീക്കാൻ
വൈറസ് പാടെ ഇല്ലാതാക്കാൻ
ഒറ്റക്കെട്ടായ് പോരുതീടാം
ഇനിയും ജീവിക്കണം നമുക്ക്
തെല്ലും ഭയമില്ലാതെ
കൈകൾ നന്നായി കഴുകീടാം
വൃത്തിയോടെ നടന്നീടാം
ആഘോഷങ്ങളിൽ പങ്കുചേരാം
വരാനിരിക്കുന്ന വർഷങ്ങളിൽ
വീണ്ടെടുക്കാം നമുക്ക്
നഷ്ടപ്പെട്ടതെല്ലാം
കാലമേ നീ തന്നെ സാക്ഷി
ഉള്ളവനെയും ഇല്ലാത്തവനെയും
ഒരുപോലെയാക്കി നീ
സ്നേഹം അകലെ നിന്ന് മാത്രമായി
എല്ലാം മാറണം
മുക്തി നേടണം
തിരിച്ചു വരും നമ്മൾ
വെട്ടിപ്പിടിക്കും നമ്മൾ
കാത്തിരിക്കാം നമുക്ക്
മഹാമാരിയില്ലാത്ത
ഒരു നല്ല നാളേക്കു വേണ്ടി