ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ കോവിഡിനെ നേരിടുമ്പോൾ

കോവിഡിനെ നേരിടുമ്പോൾ

കൊറോണ വൈറസ് രോഗം ആദ്യമായി ആരംഭിച്ചത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നമ്മുടെ ജില്ലയായ തൃശൂർ ആണ്. കോ വിഡ് രോഗ വ്യാപനം തടയാൻ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്, ബ്രെയ്ക് ചെയിൻ ആരോഗ്യവകുപ്പിന്റെ രോഗം പകരുന്നത് തടയുന്നതിന്നുള്ള ക്യാമ്പയിൻ ആണ് . കോവിഡ് മൂലം ഉണ്ടായിട്ടുള്ള ലോക് ഡൗൺ കാരണം ഒരു പാട് പ്രശ്നങ്ങൾ മനുഷ്യർ നേരിടുകയാണ്. ജീവിത മാർഗ്ഗങ്ങൾ ഇല്ലാതായിരിക്കുന്നു. വാഹന സൗകര്യങ്ങൾ ഇല്ല. പുറത്തിറങ്ങാനാവുന്നില്ല. സാമ്പത്തിക മായി തകരുന്നു. ലോക് ഡൗൺ നടപ്പിലായതോടെ ജനങ്ങൾ വീട്ടിൽ ഇരിപ്പായി. ഹോട്ടലിലേയും തട്ടുകടകളിലേയും ഫാസ്റ്റ്ഫുഡ് ഒഴിവാക്കി ജനങ്ങൾ വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണം കഴിച്ചു തുടങ്ങുന്നതോടെ ശാരീരികാരോഗ്യം തിരിച്ചുവരവ് നടത്തും. ജനം ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതോടെ സ്വകാര്യ ആശുപത്രികളും മരുന്നു ലോബിയും തളർന്നു പോകും. ധാരാളമായി കിട്ടിയ സമയം വായനക്കും കൃഷിപ്പണിക്കും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾ ആണെങ്കിലും തിരക്കുപിടിച്ച് പരസ്പരം സംസാരിക്കാൻ പോലും സമയമില്ലാതെയുള്ളവരായിരുന്നു. വീട്ടിലിരുന്നതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അടുത്തറിഞ്ഞ് സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. കോ വിഡ് 19 ഒരു ദുരന്തമാണെങ്കിലും അതിനെ മനസ്സാന്നിധ്യത്തോടെ നേരിടാൻ നാം പഠിച്ചിരിക്കുന്നു.

നാദിയ
6 എ ഗവ.യു.പി സ്കൂൾ പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം