ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പൊരുതാം അതിജീവനത്തിലൂടെ
പൊരുതാം അതിജീവനത്തിലൂടെ
2020 ൽ തുടങ്ങിയ കൊറോണ വൈറസ് എന്ന മഹാമാരി എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്ന് ഏവർക്കും അറിയാമല്ലോ. ചൈനയിൽ നിന്നു തുടങ്ങീട്ട് ഇത് നമ്മുടെ നാട്ടിലേക്കു പടർത്തിയിരിക്കുന്നു. ഗൾഫിൽ നിന്നും വന്നവരിൽ ആണ് പടർന്നത്. വായുവിൽ നിന്നും പടരുന്നരോഗം ഇപ്പോൾ ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും വന്നു കഴിഞ്ഞു. ഇതിനിടയിൽ മാർച്ച് ആദ്യം തന്നെ സ്കൂൾ പൂട്ടി. പരീക്ഷ കൾ മാറ്റി. 1 മുതൽ 9 വരെയുള്ള കുട്ടികളെയെല്ലാം ജയിപ്പിച്ചു വിടാനും മന്ത്രി സഭ തീരുമാനിച്ചു. വായുവിലൂടെ പകരുന്നതിനാൽ മാസ്ക് ധരിക്കാനും കണ്ണിലും, മൂക്കിലും വായിലും തൊടാതിരിക്കാനും അഥവാ തൊട്ടാൽ കൈ സോപ്പിട്ടു കഴുകാനും നമ്മുടെ ഗവണ്മെന്റ് ഉത്തരവിട്ടു. അതു കൂടാതെ ഇടക്കിടക്ക് സോപ്പോ സാനിട്ടറൈസ് ഉപയോഗിച്ച് കൈ കഴുകാനും പറഞ്ഞു. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും പറഞ്ഞു. പക്ഷെ വാട്സ് ആപ്പ് ഫേസ് ബുക്ക് എന്നീ അപ്പുകളിലൂടെ പലരും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുവാനും ശ്രമിച്ചു. ഇവരെ പിടികൂടാനും തക്കതായ ശിക്ഷ നടപ്പിലാക്കാനും നമ്മുടെ ഗവണ്മെന്റ് ഉത്തരവിട്ടു. മാർച്ച് 24 മുതൽ 21 ദിവസത്തേക്ക് ലോക്ക് ഡൗണിനും പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ഒരു വണ്ടികളും റോഡിലേക്ക് ഇറങ്ങരുത് അഥവാ ഇറങ്ങിയാൽ സാധനങ്ങളോ, മരുന്നുകളോ വാങ്ങിക്കാണനും ആശുപത്രിയിലേക്ക് മാത്രം ഇറങ്ങാൻ പാടുള്ളൂ എന്നും പ്രഖ്യാപിച്ചു. പിന്നെ മെഡിക്കൽ ഷോപ്പ് പലവ്യഞ്ജന കടകൾ പോലീസ് സ്റ്റേഷൻ ഹോസ്പിറ്റൽ എന്നിവ മാത്രം തുറക്കാൻ നിർദേശിച്ചു. പക്ഷെ ലോക്ക് ഡൗൺ ഉള്ള കാര്യം അറിയാത്ത പോലെ പലരും നിയമങ്ങൾ ലംഘിക്കുന്നു. അത്തരക്കാരെ നമ്മുടെ കേരള പോലീസ് പിടിച്ചു വേണ്ട നിർദേശങ്ങൾ നൽകുന്നു. ചില സന്ദർഭങ്ങളിൽ ശിക്ഷ നടപ്പിലാക്കേണ്ടി വരുകയും ചെയ്യുന്നു. കേസ് ചാർജ് ചെയ്യുകയും വണ്ടി കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്യുന്നു. കേരളത്തിൽ കൊറോണ വൈറസ് എത്തിയപ്പോൾ പ്രതിരോധത്തിനു കേരള പോലീസ് എടുക്കുന്ന ജാഗ്രത പോലെ അതിനു മേലെ എന്നു പറയാം നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ പ്രയത്നം. നമ്മുടെ ഡോക്ടർമാർ നഴ്സുമാർ തുടങ്ങി ആരോഗ്യരംഗത്തെ മുഴുവൻ പ്രവർത്തകരും 24 മണിക്കൂറും അക്ഷീണം പ്രയത്നിക്കുന്നു. കൊറോണ വൈറസ് കോവിഡ് 19. എന്നു കണ്ടെത്തി. കോവിഡ് ടെസ്റ്റ് നടത്തിയാൽ 21 ദിവസം വേണം റിസൾട്ട് അറിയാൻ. ചൈന റാപിഡ് കിറ്റ് കണ്ടെത്തി. ഓരോ ദിവസവും രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. ഗവണ്മെന്റിന്റെ കാര്യപ്രാപ്തിയിൽ നമ്മുടെ രാജ്യത്ത് രോഗികൾ കുറവാണ്. കേരളത്തിൽ പ്രത്യേകിച്ചും. മുൻ കരുതൽ എല്ലാവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. 1 മീറ്റർ അകലം പാലിച്ചു നിൽക്കുക. മരണചടങ്ങുകൾ, കല്യാണപ്പാർട്ടി കൾ എന്നിവ ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, പി. എഛ്. ലെവൽ കൂടിയ ആഹാരങ്ങൾ കഴിക്കുക. ഇടക്കിടക്ക് കൈകൾ സോപ്പിട്ടു കഴുകുക, കണ്ണിലും, മൂക്കിലും, വായിലും, കയ്യിടാതിരിക്കുക. തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല ഉപയോഗിക്കുക. യാത്രക്ക് മാസ്ക് ഉപയോഗിക്കുക. ഇതിനു മുൻകരുതൽ എടുത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഡോക്ടർ മാർ, നഴ്സുമാർ, കേരള പോലീസ് എന്നിവർക്ക്.... ബിഗ് സല്യൂട്ട്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |