ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''ആധിയോടെ ഒരവധിക്കാലം'''

Schoolwiki സംരംഭത്തിൽ നിന്ന്
ആധിയോടെ ഒരവധിക്കാലം

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരവധിക്കാലം. എല്ലാ അവധിക്കാലവും ആഘോഷിച്ചും കഴിയുമായിരുന്നു. എന്നാൽ ഈ അവധിക്കാലം ഭീതിയോടും ആശങ്കയോടും കൂടിയാണ് കഴിച്ചു കൂട്ടുന്നത്. എല്ലാ വർഷവും അവധിക്കാലം നമുക്ക് 2 മാസം മാത്രമാണ്. ഈ അവധിക്കാലം നമുക്ക് കുറച്ച് അധികദിവസം കിട്ടി. മാർച്ച് അവസാനം പരീക്ഷയെഴുതിയിട്ടാണ് നമ്മൾ അവധിക്കാലത്തെ ആസ്വദിച്ചിരുന്നത്. ഈ അവധിക്കാലം പരീക്ഷയൊന്നും എഴുതാതെ മാർച്ച് പകുതിയിൽത്തന്നെ അവധിക്കാലം തുടങ്ങി. കോവിഡ് 19 എന്ന വൈറസ് കഴിഞ്ഞ നവംബർ, ഡിസംബർ മാസത്തിൽ ചൈനയിൽ കണ്ടെത്തി. ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാക്കിയിട്ടാണ് ഈ വൈറസ് കടന്നു പോകുന്നത്. ആ വാർത്ത അറിഞ്ഞപ്പോൾ ആദ്യം അത് എല്ലാവരും നിസ്സാരമായി കണ്ടു. പിന്നെ കൊറോണ വൈറസ് പെട്ടെന്ന് തന്നെ എല്ലാ രാജ്യങ്ങളിലും പടർന്നു പിടിക്കാൻ തുടങ്ങി. ഓരോ മണിക്കൂറിലും ഓരോ സെക്കന്റിലും ഭീതി നിറഞ്ഞ നിമിഷങ്ങൾ മാത്രമാണ് ജനങ്ങളുടെ ഇടയിൽ. ആരാധനാലയങ്ങളായ പള്ളികളും അമ്പലങ്ങളും ചർച്ചുകളുമെല്ലാം അടച്ച് പൂട്ടി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, ഓഫീസുകൾ, മദ്രസകൾ, തുടങ്ങിയ പൊതു സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടി. അങ്ങാടികളും നഗരങ്ങളും ശൂന്യമായി. എല്ലാ തരാം പരീക്ഷകളും മാറ്റി വെച്ച്. എല്ലാം നിശ്ശബ്ദതയോടെ സ്തംഭിച്ചു പോയി. ജനങ്ങളെല്ലാം പുറത്തിറങ്ങാൻ പറ്റാതെ വീടിന്റെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടി. എല്ലായിടത്തും നിശബ്ദത മാത്രം. വിദേശ രാജ്യങ്ങളിൽ കഴിയുന്ന നമ്മുടെ സ്വന്തം നാട്ടുകാർ, കൂട്ട് കുംഭങ്ങൾ, കൂട്ടുകാർ എന്നിവർ എല്ലാം കോവിഡ് 19ന്റെ പിടിയിലാവാതെ നോക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ട് പ്രതിരോധിക്കുകയാണ്. ഇനി നമുക്കെല്ലാവർക്കും കോവിഡ് 19 എന്ന മഹാ വിപത്തിനെതിരെ പോരാടാം. പ്രതിരോധിച്ച് മുന്നേറാം

റസ മിസ്‌രിയ
4 A ജി.യു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം