ജി.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കൊറോണ.. തിരിച്ചറിവിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.. തിരിച്ചറിവിന്റെ കാലം


ഈ കാറ്റിന് ഇത്രയും സുഗന്ധമോ
ഈ പൂവിനിത്രയും ഗന്ധമോ
കുയിലിന്റെ പാട്ടിനിത്രയും മധുരമോ
കൂടുകൂട്ടുന്ന കുരുവികൾ എത്രയോ
കാണാഞ്ഞതെന്തേ ഞാൻ ഇത്രയും കാഴ്ചകൾ
കാണാൻ മറന്നങ്ങു പോയതോ
ഇല്ലായിരുന്നു എനിക്കൊരു നേരവും
ഒന്നും കാണാനും പറയാനും ഒരു നേരവും
പക്ഷേ ഉണ്ടെനിക്കിന്നും ഈ നേരവും
ഈ മിഴികൾ തുറന്നൊന്നു നോക്കട്ടെ
ഞാൻ കൂട്ടിലടക്കാൻ വെമ്പുന്ന ലോകമേ
കൂട്ടിലകപ്പെട്ട കിളിയായി ഞാൻ കാണുന്നു
ഞാനീ നീലാകാശവുംപൂവും മഴയും
മണ്ണിൻ സുഗന്ധവും അറിയുന്നു ഞാൻ
ഈ ജന്മം വ്യർത്ഥം അറിയുന്നു ഞാൻ
എന്നെ തന്നെയും പറയുവാനുണ്ട് നിന്നോട്
മഹാമാരിയാം രോഗമേ ഒരുപാടു നന്ദിയിനി
സ്വത്വം അറിയട്ടെ ഞാൻ..

 

ഹരിപ്രിയ
7B ജി.യു.പി.എസ് തേഞ്ഞിപ്പലം, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത