ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വിനുവിൻ്റെ സ്കൂളിൽ ഇന്ന് പുതിയ ഭീച്ചറാണ്. ടീച്ചർ ക്ലാസിൽ വന്നു. ആദ്യം തന്നെ ഒരു കളിയായിരുന്നു. ശുചിത്വം പാലിക്കുന്നതിനെ കുറിച്ചുള്ള കളി .പിന്നീട് ടീച്ചർ കുട്ടികളെ 3 ടീമുകളാക്കി .ഒന്നാംടീമിൽ ആതിര, ജിസി ,ലീല,... രണ്ടാം ടീമിൽ വിനു, ഫൈസൽ, ജിത്തു ... മൂന്നാം ടീമിൽ റംല, നന്ദന ,റസിയ... "എല്ലാവരും ടീമുകളായി ഇപ്പോൾ തന്നെ ശുചീകരണപ്രവർത്തനങ്ങൾ ചെയ്യണം."ടീച്ചർ പറഞ്ഞു. ഒന്നാംടീം സ്കൂൾ പരിസരം വൃത്തിയാക്കി. രണ്ടാം ടീം ക്ലാസ് മുറിയും ഉപകരണങ്ങളും വൃത്തിയാക്കി. മൂന്നാം ടീം മാലിന്യങ്ങൾ വേർത്തിരിച്ച് ചാക്കുകളിലാക്കി വച്ചു. "എല്ലാവരും കൈകൾ വൃത്തിയായി കഴുകി ക്ലാസിൽ വന്നിരിക്കൂ."ടീച്ചർ വന്ന് പറഞ്ഞു ."ഇപ്പോൾ ക്ലാസും പരിസരവും എത്ര ഭംഗിയായി കിടക്കുന്നു. "ടീച്ചർ കുടികളെ അഭിനന്ദിച്ചു. കുട്ടികൾക്ക് ടീച്ചർ സമ്മാനവും നൽകി.

യദുകൃഷ്ണ കെ.പി
4 ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ