ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിലെ വുഹാനിൽ നിന്ന് പടർന്നു പിടിച്ച രോഗമാണ് നോവൽ കൊറോണ( കോവിഡ് 19). നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ വരെ ഇത് പടർന്നു പിടിച്ചിരിക്കുന്നു. ഇതിനെ തടയാൻ നമ്മൾ ഒരു പാട് കാര്യങ്ങൾ നമ്മൾ പാലിക്കേ ണ്ടതുണ്ട്.ഈ സമയത്തു ഡോക്ടർമാരും,നേഴ്സു മാരും, പോലിസ്കാരും എത്ര കഷ്ടപ്പെടുന്നു വെന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചുവോ? അവർ സ്വന്തം കാര്യങ്ങൾ വിട്ട് നമ്മുടെ രാജ്യ ങ്ങൾക് വേണ്ടി എന്തെല്ലാം ചെയ്യുന്നു.അമേരിക്ക, ഇറ്റലി,ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ ജീവിതം തന്നെ നമുക്ക് വേണ്ടി മാറ്റി വെക്കുന്നു. അത് പോലെ പോലീസുകാർ ചുട്ടു പൊള്ളുന്ന വെയിലിൽ ആരെങ്കിലും പുറത്ത് ഇറങ്ങുന്നതു തടയാൻ കാത്ത് നിൽക്കുന്നു. ആരോഗ്യ വകുപ്പും, ഗവണ്മെന്റും നൽകുന്ന നിർദേശങ്ങൾ പാലിച്ചില്ല എങ്കിൽ കൊറോണ പെട്ടെന്ന് വ്യാപിക്കും. നമ്മുടെ നാട്ടിൽ മറ്റാർക്കും കൊറോാണ പിടിപെടരുതെന്ന ഉദ്ദേശമാണ് ഇതിൽ ഉള്ളത്.ഇടക്കിടെ കൈ കഴുകി,പുറത്ത് ഇറങ്ങാ തെയും നല്ല ഭക്ഷണം കഴിച്ചും ഈ മഹാ മാ രിയെ തടയാം. നമുക്കും നാടിനും വേണ്ടി ഈ ആരോഗ്യ ശീലങ്ങൾ പാലിക്കാം.

അനന്യ
5 ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം