ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം രാത്രിയേത് പകലേത് എന്ന് പോലും തിരിച്ചറിയാൻ കഴിയാതെ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര ചുരുക്കി ഇച്ഛാശക്തിയോടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് നാം ഏവരും. ഈ സമയത്തെങ്കിലും നമ്മുടെ ചിന്ത ഉണരേണ്ടത് അത്യാവശ്യമാണ്. ഓരോ പ്രകൃതി ദുരന്തത്തിന്റെയും കാരണക്കാർ മനുഷ്യരായ നാം തന്നെയാണ്. ഇപ്പോൾ ലോകമൊന്നടങ്കം വ്യാപിച്ച കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ പിന്നിലും മനുഷ്യകരമെന്നാണല്ലോ നാം കേൾക്കുന്നത്. ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും നാം തുറക്കുന്ന കണ്ണ് അതിനൊരാശ്വാസം വരുമ്പോൾ വീണ്ടും അടയുന്നു. ഓരോ ദുരന്തത്തേയും നാം നമ്മുടെ ഒത്തൊരുമ കൊണ്ടും ഇച്ഛാശക്തി കൊണ്ടും അതിജീവിക്കുമ്പോൾ ഇതൊന്നും നാം മറക്കരുത്. ഓരോ നൂറ്റാണ്ടിലും ഇത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂമിയിലെ സന്തുലനാവസ്ഥ തകരുമ്പോൾ അത് സ്വയം ഒരു പ്രതിരോധം സൃഷ്ടിക്കുകയാണ് എന്ന് തോന്നുന്നു. ഈ ലോക്ഡൗൺ പ്രകൃതി ശരിക്കും ആസ്വദിക്കുന്നുണ്ടാവും. വാഹനങ്ങളിൽ നിന്നുള്ള പുക, ഫാക്ടറികളിൽ നിന്നുള്ള പുക എല്ലാം ഇപ്പോൾ കുറവാണ്. ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വമാണ് വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം. ഓരോ വ്യക്തിയും സ്വന്തം ചുറ്റുപാട് ശുദ്ധമാക്കിയാൽ പ്രകൃതി സ്വയം ശുദ്ധമാകും. ഒന്നിനും സമയമില്ലാതിരുന്ന നമുക്ക് ലോക്ഡൗൺ ആയതു കൊണ്ടിപ്പോൾ സമയം ധാരാളം. സന്തോഷത്തോടെ ആടിയും പാടിയും ഓടിയും ചാടിയും കളിക്കേണ്ട നമ്മുടെ മധ്യവേനലവധിയെ കവർന്നെടുത്ത ഈ കൊറോണ വൈറസിനെ തുരത്താനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളായ നമുക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. തുമ്മുമ്പോഴും ചുമക്കുമ്പോഴും മാസ്ക് ധരിച്ചും നാം വ്യക്തി ശുചിത്വം പാലിക്കണം. അതിനോടൊപ്പം നമ്മുടെ സഹജീവികളേയും നാം സഹായിക്കണം. ഈ പ്രകൃതിയെ സംരക്ഷിച്ച് നല്ല ഒരു നാളേക്ക് വേണ്ടി പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം...
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങപ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങപ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം