Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം.
നമ്മൾ മനുഷ്യർക്ക് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ് ശുചിത്വം പാലിക്കണം എന്നത്. ശുചിത്വം ആദ്യം നമ്മുടെ ശരീരത്തിൽ നിന്ന് തന്നെ തുടങ്ങണം. എന്നും കുളിച്ച് ശരീരത്തിലെ അഴുക്കിനെ വൃത്തിയാക്കണം. കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ വേണം നമ്മൾ ധരിക്കാൻ. ആഴ്ചയിൽ ഒരു ദിവസം കൈകാലുകളുടെ നഖങ്ങൾ മുറിച്ച് ഭംഗിയോടെ സൂക്ഷിക്കണം. അല്ലെങ്കിൽ നഖങ്ങൾക്കുള്ളിൽ അഴുക്ക് കയറുന്നതിനാൽ രോഗാണുക്കൾ പെരുകി പലതരത്തിലുള്ള അസുഖങ്ങളും വരും. നല്ലവണ്ണം പല്ലുതേച്ച് നാവ്
വടിച്ചില്ലെങ്കിൽ വായനാറ്റം ഉണ്ടാകും. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വായനാറ്റം ഉണ്ടാകുകയും ചെയ്യും. പല്ലുകൾ നല്ലവണ്ണം വൃത്തിയാക്കിയില്ലെങ്കിൽ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പല്ലുകൾക്കിടയിൽ തങ്ങി നിൽക്കുകയും, അതിനാൽ രോഗാണുക്കൾ നിറയുകയും വായനാറ്റവും പല്ലുവേദനയും എല്ലാം വരാൻ സാധ്യതയുണ്ട്. അതുപോലെതന്നെ മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകാതെ കൂട്ടി ഇടുമ്പോൾ വീടിനുള്ളിൽ വിയർപ്പ് നാറ്റവും രോഗാണുക്കളും കൂടി പലവിധ രോഗങ്ങളും നമ്മളെ പിടികൂടും. കഴുകാൻ ഉള്ള വസ്ത്രങ്ങൾ വീടിനു പുറത്ത് ഒരു പെട്ടിയോ ബക്കറ്റ് വച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ അതിൽ ഇടുക. വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഇറച്ചി, മീൻ, പച്ചക്കറി, അരി മുതലായവ നല്ലതുപോലെ കഴുകി വേണം ഉപയോഗിക്കാൻ. വീടും, പരിസരവും എപ്പോഴും വൃത്തിയാക്കി ഇടണം. വീട്ടിലെ മുറികളും അടുക്കളയും ഫിനോയിൽ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. വീടിന്റെ പരിസരങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക. അങ്ങിനെ എല്ലാം ചെയ്യുമ്പോൾ വീടിന്റെ പരിസരത്ത് കൊതുക് പെരുകി രോഗാണുക്കൾ പരത്തി മലമ്പനി പോലുള്ള പലതരത്തിലുള്ള അസുഖങ്ങളും നമ്മൾക്ക് വരും. ശുചിത്വം നമ്മൾ ചെറുപ്രായത്തിൽതന്നെ പാലിച്ചു തുടങ്ങിയാൽ ഭാവിയിൽ നമ്മുടെ വീടും പരിസരവും മാത്രമല്ല, നമ്മുടെ നാടിനെ പോലും സംരക്ഷിക്കാൻ നമുക്ക് സാധിക്കും. അതിനായി ഇപ്പോൾ തന്നെ നമുക്ക് പരിശ്രമിക്കണം. ശുചിത്വം പാലിക്കുന്നതിൽ ഒരു മനുഷ്യനിൽ വൃത്തിയും നന്മയും ഉള്ള ഒരാളെ കാണാനാകും. ഇന്നുമുതൽ നമുക്ക് ആ നല്ല മനുഷ്യനായി വളരാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|