ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഞാൻ ജനുവരി മാസമായപ്പോഴെ കൊതിച്ചു അവധിക്കാലമാകാൻ. ഓരോ വർഷത്തെയും അവധി അടിച്ചു പൊളിക്കുന്നതും വിരുന്നു പോകുന്നതും ഓർത്തിരിക്കുമ്പോഴാണ് ഇതാ ഇടിത്തീ പോലെ കൊറോണ വന്നത് . ഞാനാദ്യം വിചാരിച്ചു സ്കൂൾ അവധി നേരത്തെ തുടങ്ങിയതിനാൽ നന്നായി ആഘോഷിക്കണം. പിന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലറിയാൻ തുടങ്ങിയത്. ഹൊ എന്തൊരു വൈറസ്! മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്ന ഈ മഹാമാരിയെ. ഞാൻ ഓരോ ദിവസവും വാർത്തക്കൾ ശ്രദ്ധിക്കാൻ തുടങ്ങി. മരണനിരക്ക് കൂടുന്നതും അതിനെ തുരത്താൻ ഓരോ ഗവൺമെന്റും പരിശ്രമിക്കുന്നതും എനിക്കു തന്നെ പേടിയായി, എന്തൊരു കാലം എന്ന് ചിന്തിക്കാൻ തുടങ്ങി. എന്തായാലും വീട്ടിലെല്ലാവരും ഒത്തുചേർന്നപ്പോൾ എനിക്ക് സന്തോഷമായി . ഞങ്ങളതിനെ ചെറുത്ത് തോൽപിക്കാൻ തന്നെ തീരുമാനിച്ചു. സാമൂഹിക അകലം പാലിച്ചും മാസ്ക് അണിഞ്ഞും കൈ കഴുകിയും നിർദ്ദേശങ്ങൾ പാലിച്ചും പുറത്തിറങ്ങാതായി. ഇനി എന്തായാലും കൃഷി തുടങ്ങുക എന്ന ഉമ്മയുടെ തീരുമാനത്തോടെ ഞങ്ങൾ യോജിച്ചു. അങ്ങനെ ചീര, വെണ്ട, പയർ, വഴുതന തുടങ്ങിയ കൃഷിയിലേക്ക് ഞങ്ങൾ തിരിഞ്ഞു. എന്തായാലും ഈ അവധിക്കാലം ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമായി മാറി. ഈ കോവിഡിനെ നമ്മൾ മറികടക്കും നമ്മൾ അതിജീവിക്കും നല്ല ഒരു ഭാവിയെ നമുക്ക് പ്രതീക്ഷിക്കാം.

മുഹമ്മദ് ഹാദി
5 B ജി.യു.പി.എസ് ചെറായി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം