ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/വേദനയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
വേദനയുടെ കണ്ണുനീർ

ഒരു നാട്ടിൽ ഒരു അമ്മൂമ്മയും അപ്പൂപ്പനും താമസിച്ചിരുന്നു. അവർക്ക് ഒരേയൊരു മകൻ ഉണ്ടായിരുന്നു. അവന്റെ പേര് വിഷ്ണു എന്നായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കല്യാണം വരവായി. അങ്ങനെ മകന്റെ കല്യാണം അവർ അതിഗംഭീരമായും സന്തോഷത്തോടെയും നടത്തി. എന്നാൽ കുറച്ചുനാൾ അവർ അഛന്റെയും അമ്മയുടെയും കൂടെ താമസിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്ക് അഛനെയും അമ്മയെയും ഇഷ്ടമില്ലാതായി. അങ്ങനെ അവരെ തെരുവിലേക്കിറക്കി. എന്നിട്ട് അവരുടെ സ്ഥലങ്ങളെല്ലാം ഒപ്പിടുവിച്ച് മക്കൾ അവരുടെ പേരിലേക്കാക്കി. എന്നാൽ ഈ പാവം അഛനമ്മമാർ തെരുവിലേക്കിറങ്ങി കരയുകയയായിരുന്നു. മകന്റെ അഛനുമമ്മയും മരിച്ചകാര്യം ഇവരറിഞ്ഞു. എന്നിട്ടും ഇവർവന്നില്ല. ഒരിക്കൽ ഇതുപോലെവിഷ്ണുവിനെയും ഭാര്യയെയുംതെരുവിലേക്കിറക്കി. അപ്പോഴാണ്അവർക്ക് അമ്മയുടെയും അഛന്റെയുംവേദന മനസ്സിലായത്. ഗുണപാഠം - നമ്മളെല്ലാവരും മാതാപിതാക്കളെ ബഹുമാനിക്കണം. എന്നാൽ മാത്രമേ വിജയമുണ്ടാകൂ.

അനന്യ.പി
5 ബി ജി.യു.പി.എസ്.കോലൊളമ്പ്
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ