ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം/ജീവൻെറപുതുനാമ്പ്
ജീവൻെറപുതുനാമ്പ്
അന്നൊരു ബുധനാഴ്ച ആയിരുന്നു.വൈകി ഇറങ്ങിയതിനാൽ സ്കൂളിൽ അസംബ്ളി തുടങ്ങിയിരുന്നു.വരാന്തയിൽ ചൂരൽ പിടിച്ച് ഹെഡ് മാസ്റ്റർ.ചൂരൽ ഒന്നുകൂടി മുറുക്കി ഒരു നോട്ടം.തിരിച്ച്പോയാലോ?ദീപു ധൈര്യം സംഭരിച്ച് ക്ളാസിനു നേരെ നടന്നു.പിന്നാലെ മീനുവും.ബാഗ് ക്ലാസിൽ വച്ച് അസംബ്ലി വരിയിലേക്ക്..... 'ദീപു"അസംബ്ലിയിൽ തൻെറ പേര് വിളിക്കുന്നു,അവൻ ഞെട്ടിപ്പോയി..കൈയ്യടികൾക്കിടയിൽ വൈകിയതിൻെറ കുറ്റബോധത്തോടെ മുന്നോട്ട്... ഒന്നാം സമ്മാനം നേടിയ സർട്ടിഫിക്കറ്റ് ക്ലാസ് ടീച്ചർ സന്തോഷത്തോടെ എൻെറ നേർക്ക് നീട്ടി..പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന അടിക്കുറിപ്പ് മത്സരത്തിൽ തനിക്ക് ഒന്നാം സ്ഥാനം....തെല്ല് അഭിമാനത്തോടെ സർട്ടിഫിക്കറ്റുമായി തിരിഞ്ഞ് നടക്കുമ്പോൾ മനസ്സു നിറയെ തലേന്ന് നട്ട തൈ ആയിരുന്നു.....ജീവൻെറ പുതുനാമ്പ്....
|