ലോകം മുഴുവനും സ്തംഭിച്ചു നിൽക്കുന്നു
കൊറോണയെന്ന മഹാമാരിതൻ അദൃശ്യ-
കരങ്ങളിൽപ്പെട്ട് ദരിദ്രർ-സമ്പന്നർ -
ജാതി-മത-വർഗ്ഗ-ഭേദമില്ലാതെ മാനുഷർ
വലയുന്നു-മണ്ണിൽ ലയിച്ചു ചേരുന്നു.
കൊറോമർണതൻ കണ്ണിൽ എല്ലാം സമൻമാർ.
രോഗംവന്ന് ചികിൽസിക്കാൻ നിൽക്കാതെ
വരാതിരിക്കാൻ പ്രതിരോധിക്കാം.
കൂട്ടമായ് രോഗമകറ്റുവാൻ ആകില്ല
തൊട്ടുരുമ്മാതെ നടക്കണം ,ഹസ്തദാനവും
അകറ്റിനിർത്താം,പതിഞ്ഞ കൈകളിൽ തൊടുന്നു-
വെങ്കിലോ പടർന്നു കേറുവോനീ മഹാമാരി.
വൃത്തിഹീനമാം പരിസങ്ങളിൽ
വൃത്തിയാക്കാത്ത മനസ്സുമുള്ളവർ
പടർത്തി പുത്തനാം പകർച്ചവ്യാധിയെ
പടരുവാൻ വെമ്പുമാ കാലകേയന്റെ
ചങ്ങല തകർത്തു നമുക്ക് മുന്നേറാം.
പിടികൊടുക്കാതെ പുറത്തിറങ്ങാതെ
അകത്തളങ്ങളിൽ അടച്ചുകൂടാം.
സ്വയം ശുചിത്വം പാലിക്കാം
വീടും പരിസരവും ശുചിയാക്കാം
സാമൂഹിക അകലവും മാനസിക ഒരുമയും
കാത്തുസൂക്ഷിച്ചുകൊണ്ട് ഒറ്റക്കെട്ടായ്
പിടിച്ചുകെട്ടാമീ മഹാമാരിയെ.
നാളെയുദിക്കുന്ന തെളിഞ്ഞ പൊൻ-
പുലരിയെ കാത്തിരുന്നു വരവേൽക്കാം.