ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ഉറുദു /മികവുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായന ദിനം

ജി.യു. പിഎസ് മുണ്ടോത്ത് പറമ്പിൽ വായന ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ ജൂൺ 19 രാവിലെ 10 30 ന് ആരംഭിച്ചു. സ്കൂൾ എച്ച് .എം ഷാഹിന ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ കാര്യ പരിപാടിക്ക്തുടക്കം കുറിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശരീഫ് പൊട്ടിക്കല്ലിന്റെ അധ്യക്ഷതയിൽ പ്രശസ്ത ഗായകനും പ്രഭാഷകനുമായ കെ പുരം സദാനന്ദൻ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു.അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസവ്വിർ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഉർദു ദിനാഘോഷം

ഉർദു കയ്യെഴുത്ത് മാഗസിൻ പ്രകാശനം
ഉർദു കയ്യെഴുത്ത് മാഗസിൻ

നവംബർ 9 ലോക ഉർദു ദിനത്തോട് അനുബന്ധിച്ച് രഹ്ബർ ഉർദു ക്ലബ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു.  ഒന്നാം ഭാഷ ഉറുദു പഠിക്കുന്ന കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കോർത്തിണക്കിക്കൊണ്ടാണ്  കയ്യെഴുത്ത് മാഗസിൻ തയ്യാറാക്കിയത്. എച്ച് എം ശ്രീമതി ഷാഹിന ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ. ശരീഫ് ,സീനിയർ അധ്യാപകൻ ശ്രീ.മുരളീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ എഴുതി. ലോക ഉറുദു ദിനത്തിൽ കുട്ടികൾ ഹെഡ്മിസ്ട്രസിന് മാഗസിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ശേഷം മാഗസിൻ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.