ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പ്രകൃതി അമ്മയാണ് . അമ്മയെ നാം വൃത്തികേടാക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി 1972 ജൂൺ 5 മുതൽ പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങി. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതി പ്രധാന പങ്ക് വഹിക്കുന്നു . കാരണം അത് മനുഷ്യരുടെ " ഏക ഭവനം" ആണ് . മാത്രമല്ല ഇത് വായു, ഭക്ഷണം എന്നിവ നൽകുന്നു . കൂടാതെ മനുഷ്യന്റ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് മൂലം ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു , നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് . പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിത ഗൃഹ വാതകങ്ങളും കുറക്കുന്നു. അത്രമാത്രം ആഗോള താപനം തടയുകയാണ് നാം ഓരോരുത്തരും ചെയ്യുന്നത് .
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |