വീടിൻറെ പൂമുഖ പടിയിൽഇരുന്നുഞാൻ
തൊടിയിലെ മാവിലേക്കൊന്ന് നോക്കി
അണ്ണാറക്കണ്ണനും കിളികളും മറ്റുമായി
എന്തൊരു ബഹളമാണവിടെ
എനിക്കും തൊടിയിലിറങ്ങണമെന്നുണ്ട്
അവരുടെകുടെ കളിക്കണം എന്നുണ്ട്
കൊറോണ എന്നൊരു വൈറസ് കാരണം
എന്റെ കളിസ്ഥലം വീടിൻറെ ഉള്ളിലായി
മുറ്റത്തേക്കിറങ്ങിയാൽ, തൊടിയിലേക്കിറങ്ങിയാൽ
കൈയ് കഴുകാതെ 'അമ്മ വീട്ടിൽ കയറ്റില്ല
നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത
ഈ വമ്പൻ ഭീകരൻ
നേർവഴി കാട്ടുവാൻ റോഡിൽ മുഴുവനും
പോലീസ്കാർ നിൽപ്പുണ്ട്
ആരോഗ്യം കാക്കുവാൻ ആരോഗ്യപ്രവർത്തകർ
നമ്മുടെ കൂടെ തന്നെ ഉണ്ട്
അനുസരണയോടെ നാം വീട്ടിൽ ഇരിക്കണം
കൊറോണ കാലം തീരും വരെ