ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/നഷ്ടപ്പെടുന്നതെന്തെല്ലാം ?

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെടുന്നതെന്തെല്ലാം ?

പണ്ടുകാലത്ത് ഭൂമിയൊരു പച്ചപ്പ് നിറഞ്ഞ ഹരിത ഗോളമായിരുന്നു. മനുഷ്യന്റെ പണത്തോടുള്ള ആർത്തി കാരണം ഭൂമിയൊരു ചവറ്റു കൊട്ടയായി മാറി. ജലാശയങ്ങൾ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടങ്ങളാക്കി മാറ്റി. മനുഷ്യന്റെ ലാഭക്കണ്ണുകൾ ഭൂമിയുടെ ഹരിതഭംഗിയെ തുടച്ചുമാറ്റി. ഫാക്ടറികളുടെ നിമ്മാണം, പാടങ്ങൾ മണ്ണിട്ട് മൂടൽ, കുന്നുകളും മലകളും ഇടിച്ചു മാറ്റൽ, പുഴകളിൽ നിന്ന് മണൽ വാരൽ അങ്ങനെയങ്ങനെ പലതും. വൃക്ഷങ്ങൾ വെട്ടി മുറിക്കുന്നത് മൂലം അസഹ്യമായ ചൂടനുഭവപ്പെടുന്നു. മറ്റു ചില ജീവികളുടെ വാസ സ്ഥലം നഷ്ടപ്പെടുന്നു. കൂടാതെ ശുദ്ധവായു നഷ്ടപ്പെടുകയും ചെയ്യും.

ഏറ്റവും അപകടകരമായ കാര്യം പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗമാണ്. ഇത് വായു മലിനമാക്കുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കവറുകളൊക്കെ നാം പുഴകളിലും മറ്റിടങ്ങളിലും വലിച്ചെറിയുകയും കത്തിക്കുകയുമാണ് പതിവ്. അങ്ങനെ കത്തിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുകയും പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

കൂട്ടുകാരെ, മനുഷ്യ കരങ്ങളാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കൈ കോർക്കാം.

റഷ കെ
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം