ലോക്ക് ഡൌൺ

നാളെ മുതൽ സ്കൂൾ ഇല്ല ട്ടോ കുട്ടികളെ.
ടീച്ചർ പറഞ്ഞത് കേട്ടു അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
അപ്പൊ പരീക്ഷ യോ? അതുമില്ല.
ഹായ് ഹായ് ഇനി പുസ്തകം തൊടേണ്ട.
കൂട്ടുകാരൊത്തു തുള്ളി രസിച്ചു നടക്കാം.
അമ്മയോട് പറഞ്ഞപ്പോഴാണ് സന്തോഷം സങ്കടം ആയത്.
രാജ്യത്ത് ലോക്ക് ഡൌൺ ആണത്രേ. ആരും വീടിന് പുറത്തിറങ്ങരുത്. കൂട്ടുകൂട്ടരുത്. അകലം പാലിക്കണം.
അപ്പൊ ഫുട്ബോൾ കളിക്കാനും പറ്റില്ലേ?
ഇല്ല മോനെ. ഇനി ലോക്ക് ഡൌൺ തീർന്നാലേ പറ്റു.
അപ്പുവിന്റെ മനസ്സിലെ സന്തോഷമെല്ലാം കെട്ടടങ്ങി.
ഒരു ദിവസം കൊണ്ട് തന്നെ അവനു മടുത്തു. ഒറ്റക്ക് എത്ര നേരം?
കൂട്ടുകാരെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ...സ്കൂൾ ഒന്ന് വേഗം തുറന്നിരുന്നെങ്കിൽ....
എന്നാലും എല്ലാം നല്ലതിനാണല്ലോ എന്നോർത്ത് അവൻ സമാധാനിച്ചു.
ഈ ദിവസങ്ങളും കടന്നു പോകും.
അവൻ പകുതി വായിച്ചു നിർത്തിയ കഥാ പുസ്തകം വീണ്ടും തുറന്നു.


>
അതുല്യ പി എ
5 A ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ