ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പ്

ലോകമിതെങ്ങും നടുങ്ങിയുണരുന്നു
കോവിഡെന്നുള്ളൊരു വ്യാധി മൂലം.
അതിൻ ഹേതു ഒരുനാൾ കടൽ കടന്നല്ലോ
കീടങ്ങൾ വിതറി നാലുപാടും .
അതിലൊന്ന് നമ്മുടെ കേരളമണ്ണ്
പ്രളയത്തെ കൈകോർത്തു നേരിട്ട മണ്ണ്.
ഒട്ടും പതറാതെ മുന്നിട്ടിറങ്ങി
മനസ്സുകൊണ്ടൊന്നായ് ചിന്തിച്ചിറങ്ങി.
വ്യക്തി ശുചിത്വത്തെ മുൻ നിർത്തി നമ്മൾ
അകലങ്ങൾ പാലിച്ചു ഒരുമയോടെ.
ആരോഗ്യപാലകർ ദൈവങ്ങളായി
നിയമത്തിൻ പാലകർ വഴി കാട്ടിയും.
മറ്റുള്ള ലോകർക്ക് മാതൃക കാട്ടി നാം
ഒരുമിച്ചു മുന്നോട്ട് മുന്നോട്ട്...
ഒരുമിച്ചു മുന്നോട്ട് മുന്നോട്ട്...

അക്ഷര പി കെ
7 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത