ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/മഹാമാരിയായ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്


മഹാമാരിയായ വൈറസ്

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെയാണ് ഞാൻ ഇവിടെ സൂചിപ്പിക്കുന്നത്. വളരെയധികം മോശപെട്ട സാഹചര്യത്തിലാണ് ഇന്ന് നമ്മുടെ ലോകം കഴിഞ്ഞു പോകുന്നത്. ചൈനയിലുളള വൂഹാൻ എന്ന പ്രദേശത്ത് നിന്നുമാണ് ഈ കോറൊണവൈറസ് വ്യാപിച്ചത്. പിന്നീട് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളേയും കീഴടക്കി. അതുകൊണ്ട് ഈ രോഗത്തെ പാൻഡമിക് എന്നും പറയുന്നു. ഈ രോഗത്തിന്റെ പ്രത്യേകത സമ്പർക്കത്തിലൂടെ മാത്രം വ്യാപിക്കുന്നതാണ്. കോവിഡ് 19 (corona virus disease 2019) റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019 ഡിസംബർ 30ന് ആണ്. ഈ രോഗം ശാസകോശത്തെയാണ് ബാധിക്കുന്നത്. കൊറൊണ വൈറസ് മൂലം ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയിലാണ്.പിന്നീട് സ്പെയിൻ, അമേരിക്ക എന്നീ 64 ൽ പരം രാജ്യങ്ങളെ ഈ വൈറസ് കീഴടക്കി. ഈ വൈറസിൻറെ ഏറ്റവും വലിയ പ്രത്യേകത ഇതിന് മരുന്നില്ല. നമ്മുടെ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് തൃശൂരിലാണ്. പിന്നീട് ആലപ്പുഴ,കാസർകോട് എന്നീ ജില്ലകളിലും വ്യാപിച്ചു. എന്നാൽ നമ്മുടെ കുഞ്ഞു കേരളത്തിൽ ഒരു പാട് ആരോഗ്യ കേന്ദ്രങ്ങളും ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചറും ഉള്ളതിനാൽ നമ്മുടെ കേരളത്തെ കോറൊണവൈറസ് അധികം കീഴടക്കിയില്ല .പക്ഷേ നമ്മുടെ ഇന്ത്യയിൽ കോറൊണവൈറസ് മൂലം ആദ്യമായി കർണാടകയിൽ കൽബുർഗിയിൽ ഒരാൾ മരണപ്പെട്ടു. എന്നാൽ നമ്മുടെ കേരളം ഈ വൈറസിനെതിരെ ' BREAK CHAIN' കൊണ്ടു വന്നു. പിന്നീട് കേന്ദ്രസർക്കാർ 'LOCK DOWN ' എന്ന പദ്ധതിയും കൊണ്ടുവന്നു. അതുകൊണ്ട് തന്നെ ഒരു പരിധിവരെ ഈ വൈറസിനെ കീഴടക്കി. സമ്പർക്കം വഴി ഈ രോഗം പകരുന്നതുകൊ ണ്ട് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദൂരങ്ങളിലേക് പോകുന്നവർക്കും വിദൂരങ്ങളിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് വരുന്നവർക്കുമാണ് അതുകൊണ്ട് സമ്പർക്കം ഒഴിവാക്കിയാൽ തന്നെ ഈ വൈറസ് വ്യാപിക്കുന്നത് തടയാം.ജനജീവിതത്തെയും,സാമ്പത്തികത്തേയും ഒരു പാട് ബാധിച്ചു.സ്കൂൾ ഇല്ല, പരീക്ഷകൾ ഇല്ല, ജോലി ഇല്ല. വൈറസിനെതിരെ പോരാടാൻ എല്ലാവരും വീടിനുളളിൽ തന്നെ കഴിയാൻ തുടങ്ങി. ഇന്ന് ലോകത്തിൽ തന്നെ രോഗമുക്തരിൽ ഒന്നാമത് കേരളം തന്നെ ആണ്. അതിൽ കേരളീയൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഈ വൈറസിനെതിരെ ഒരു മരുന്ന് കണ്ടു പിടിച്ചാൽ രോഗത്തെ പ്രതിരോധിക്കാം. നമ്മുടെ ലോകത്തെ സുരക്ഷിതമാക്കാം അതിനുള്ള പദ്ധതിയും നമ്മുടെ സർക്കാർ ചെയ്യുന്നുണ്ട്. നമ്മുടെ സംരക്ഷണത്തിന് വളരെയധികം കഷ്ടപ്പെടുന്നത് പോലീസുകാർ , ഡോക്ടർമാർ, നഴ്സുമാർ എന്നിവരാണ്. എല്ലാവർക്കും വീട്ടിനുള്ളിൽ ഇരുന്ന് ഈ വൈറസിനെതിരെ പ്രതിരോധിക്കാം. "STAY HOME STAY SAFE"

ഷിഫ പി എ
5 D ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം