ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകുന്ന പാഠം

മനുഷ്യൻ ഇന്ന് ഒരു മഹാമാരിയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. കൊറോണ എന്ന പകർച്ചവ്യാധി ലോകമെമ്പാടും പടർന്ന് പിടിച്ച് പതിനായിരങ്ങളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ അതിർ ലംഘിക്കുമ്പോൾ പ്രക്യതി ആ മനുഷ്യനെ പല പാഠങ്ങളും പഠിപ്പിക്കുകയാണ് ഇത്തരം പകർച്ചവ്യാധികളിലൂടെ ചെയ്യുന്നത്. മനുഷ്യർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് ശുചിത്വം. ശുചിത്വമില്ലാതിരുന്നാൽ പല രോഗങ്ങളും മനുഷ്യനെ പിടികൂടും. മനുഷ്യൻ പ്രകൃതിയെ എപ്പോഴും ശുചിത്വമില്ലാതെയാക്കുകയാണ്. അങ്ങനെ ഡങ്കിപ്പനി, മലേരിയ, ജപ്പാൻ ജ്വരം തുടങ്ങിയ പല അസുഖങ്ങളും മനുഷ്യനെ പിടികൂടിയിരുന്നു. അതിൽ നിന്നെല്ലാം വ്യത്യാസമായ ഒരു മഹാമാരിയായിട്ടാണ് കൊറോണ വന്നിട്ടുള്ളത്. ഇത് ഒരു വൈറസ് രോഗമാണ്. ഈ വൈറസ് കാരണം എത്ര ആളുകളാണ് ഓരോ ദിവസവും മരിക്കുന്നത്. ഈ വൈറസ് വന്നപ്പോൾ നമ്മൾ എല്ലാവരും ശുചിത്വത്തോടെ ഇരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഓരോ പതിനഞ്ച് മിനിട്ടുകൾക്ക് ശേഷവും കൈകൾ സോപ്പോ ഹാൻഡ് വാ ഷോ ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഈ രോഗം പടർന്ന് പിടിക്കുന്നതിനാൽ നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു. ലോക് ഡൗൺ ആയപ്പോൾ ജനങ്ങൾക്ക് പുറത്ത് പോകാൻ കഴിയാത്തതിനാൽ പ്രധാനമന്ത്രി ആളുകളോട് വീട്ടിലിരിക്കുന്ന സമയം വീടും പരിസരവും വൃത്തിയാക്കാൻ പറഞ്ഞു. മാനവരാശിക്കു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് ഇനി എന്ത്? എങ്ങനെ? എന്ന ചിന്തയിലാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. ഇപ്പോൾ ആർക്കും പണമോ സുഖ സൗകര്യങ്ങളോ ഒന്നും വേണ്ട. വേണ്ടത് ജീവനാണ്. ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് എല്ലാവരും. ജാതി മത ഭേതമില്ലാതെ മറ്റുള്ളവരെ സഹായിക്കാനും സഹകരിക്കാനും നാം പഠിച്ചു. ആർഭാടങ്ങൾ വേണ്ട, ആഘോഷങ്ങൾ വേണ്ട, ടൂറുകളോ യാത്രകളോ ഒന്നും വേണ്ട. ഇതൊന്നും ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നും ഇപ്പോൾ നാം പഠിച്ച് കൊണ്ടിരിക്കുന്നു.

ഹിബ ഫാത്വിമ കെ എ
5 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത