ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/അന്തരീക്ഷ മലിനീകരണവും ഭൂമി സംരക്ഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
അന്തരീക്ഷ മലിനീകരണവും ഭൂമി സംരക്ഷണവും

അന്തരീക്ഷവും മണ്ണും വായുവും തുടങ്ങി ഭൂമി വരെ മലിനമാക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് .അന്തരീക്ഷ മലിനീകരണവും വായു മലിനീകരണവും കൊണ്ട് അനവധി രോഗങ്ങളാണ് ഉണ്ടാകുന്നത് . അതുമൂലം വര്ഷം തോറും ലക്ഷക്കണക്കിനാളുകളാണ് മരിക്കുന്നത് .

ഹരിതമായ പുൽമേടുകളും കുടിനീരിന്റെ നിറസാന്നിധ്യമായിരുന്ന പുഴകളും തണ്ണീര്തടകങ്ങളും കുളങ്ങളും ഒരു നേരത്തെ തണൽ നൽകുന്ന മരങ്ങളും വെട്ടിനശിപ്പിച്ചു മനുഷ്യൻ പരിസ്ഥിതിയെ ഇല്ലായ്മചെയ്യുന്നു. ഇടിച്ചു നിരത്തുന്ന കുന്നുകൾ , കാടുകത്തിക്കൽ , കുളങ്ങളും പുഴകളും മലിനമാക്കൽ തുടങ്ങിയവ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു . പ്രവർത്തികൾ വരൾച്ചയ്ക്കും അന്തരീക്ഷ താപനില ഉയരുന്നതിനു കാരണമാകുന്നു . ഹരിത ഭൂമിയെന്നത് മരുഭൂമിയായി ഇപ്പോൾ മാറി . വരും തലമുറക്ക് മണ്ണും ജലവും ലഭ്യമാക്കാൻ നമുക്ക് നമ്മുടെ ഭൂമിയെ വാർത്തെടുക്കാം . "അമ്മയാം ഭൂമിയെ സംരക്ഷിക്കാം " അതിനുവേണ്ടി നാം " വനം നശിപ്പിക്കരുത് " "കാട് തീയിടരുത് " "മരങ്ങൾ മുറിക്കരുത് " "പ്ലാസ്റ്റിക് കത്തിക്കരുത് " "ജല ശ്രോതസ്സുകൾ മലിനമാക്കരുത് "

നമുക്കൊരുമിച്ചു ഭൂമിയെ സംരക്ഷിക്കാം


നിസ്സി ഫ്രഡ്ഡി നെൽസൺ
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം